പോലീസ് എന്ന വ്യാജേന പട്ടാപകല്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തി 50 ലക്ഷം കവര്‍ന്നു : സംഭവം നഗരത്തിന്റെ ഹൃദയ ഭാഗത്ത് ..!

ബെംഗലൂരു : ഇലക്ഷന്‍ ഡ്യൂട്ടിയുടെ പേരില്‍ വ്യാപാരിയെ സമീപിച്ചു 50 ലക്ഷം രൂപ കവര്‍ന്നു ..മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ വെച്ച് സി ആര്‍ പി എഫ് ഉദ്യോഗസ്ഥന്മാര്‍ എന്ന വ്യാജേനയാണ് യൂണി ഫോമിലെത്തിയ നാലംഗ സംഘം വ്യാപാരിയെ ഭീഷണിപ്പെടുത്തി പണവുമായി മുങ്ങിയത് ..!ചിത്ര ദുര്‍ഗ്ഗ സ്വദേശിയായ ധനുഷ് എന്ന യുവാവ് വ്യാപാര ആവശ്യത്തിനായിട്ടായിരുന്നു പണവുമായി ഇന്നലെ ഉച്ചയോടെ ഏകദേശം ഒരു മണിക്ക് മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ എത്തിയത് ..തുടര്‍ന്ന്‍ സമീപിച്ച സംഘം പെട്ടെന്ന്‍ തന്നെ ബാഗ് പിടിച്ചു വാങ്ങി പരിശോധന നടത്തി ..! ശേഷം  കണ്ടെടുത്ത പണം ഇലക്ഷനുമായി ബന്ധപ്പെട്ടു എത്തിച്ചതെന്ന് കാട്ടി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി ..എന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയെന്നുള്ള രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്നു പറഞ്ഞപ്പോള്‍ സ്റ്റേഷനിലേക്ക് വന്നതിനു ശേഷം പരിശോധിച്ച് ബോധ്യപ്പെട്ട തിരികെ തരാമെന്ന് പ്രതീക്ഷ നല്‍കി , സംഘം വേഗം തന്നെ സ്ഥലം കാലിയാക്കി ..!
 
തുടര്‍ന്ന്‍ യുവാവ് വേഗം തന്നെ ഉപ്പര്‍ പെട്ട് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു താന്‍ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നത് ..പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു …
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
[masterslider id="10"]

Related posts