ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അ​ഗ്നിക്കിരയായത്.

ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

  സിംഗിൾ ഡാൻസ് കളിക്കാൻ ആരും ശ്രമിക്കേണ്ട’; മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കെ മുരളീധരൻ

മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ തീ ​ഗോളമായി മാറി.

കൊയിലാണ്ടിയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.മജീദിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് സേനാംഗങ്ങളെത്തിയാണ് തീ അണച്ചത്. കാർ പൂർണമായി കത്തി നശിച്ച നിലയിലാണ്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബായ് എയർപോർട്ടിലെ തീപിടുത്തം, എമിറേറ്റ്സ് വിമാനം കൊച്ചിയിലേക്ക് തിരിച്ചയച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us