ചുരിദാർ മാറ്റി നൽകിയില്ല; വസ്ത്രവ്യാപാരിക്ക് 9395 രൂപ പിഴ 

കൊച്ചി: ഓണ്‍ലൈനിലൂടെ വാങ്ങിയ ചുരിദാർ മാറ്റി നല്‍കാത്തതിന് വസ്ത്രവ്യാപാരിക്ക് 9,395 രൂപ പിഴ വിധിച്ച്‌ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.

ആലപ്പുഴയിലെ ഇഹ ഡിസൈൻസ് ബ്രൈഡല്‍ സ്റ്റുഡിയോ എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി.

ഇടപ്പള്ളി സ്വദേശിയും അധ്യാപികയുമായ കെ.ജി. ലിസയാണ് സ്ഥാപനത്തിനെതിരെ പരാതിയുമായി ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.

1,395 രൂപയ്ക്കാണ് പരാതിക്കാരി ചുരിദാറിന് ഓണ്‍ലൈനില്‍ ഓർഡർ നല്‍കിയത്. ഓർഡർ നല്‍കിയ ഉടനെതന്നെ ഉത്പന്നത്തിന്റെ നിറം മാറ്റണമെന്ന് ആവശ്യപ്പെട്ടു.

എന്നാല്‍, നിറംമാറ്റം സാധ്യമല്ലെന്നായിരുന്നു സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ച മറുപടി.

തുടർന്ന്, ഓർഡർ റദ്ദാക്കാൻ ശ്രമിച്ചെങ്കിലും എതിർകക്ഷി അനുവദിച്ചില്ല. ഉത്പന്നം തപാലില്‍ അയച്ചുവെന്നാണ് എതിർകക്ഷി അറിയിക്കുകയായിരുന്നു.

എന്നാല്‍ തപാല്‍ രേഖകള്‍ പ്രകാരം അത് തെറ്റാണെന്ന് പരാതിക്കാരി കമ്മിഷനില്‍ ബോധിപ്പിച്ചു.

തപാലില്‍ ലഭിച്ച ഉത്പന്നം പരാതിക്കാരിയുടെ അളവിലല്ലെന്ന് മനസ്സിലായതിനെ തുടർന്ന് അത് മടക്കി നല്‍കാൻ ശ്രമിച്ചെങ്കിലും അതും വസ്ത്രവ്യാപാര സ്ഥാപനംസ്വീകരിച്ചില്ല. തുക മടക്കി നല്‍കാനും ഇവർ തയ്യാറായില്ല.

വിറ്റ ഉത്പന്നം മാറ്റി നല്‍കുകയോ തിരിച്ചെടുക്കുകയോ ചെയ്യാത്ത ശരിയായ നടപടിയല്ലെന്ന് ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്നാണ് സ്ഥാപനത്തിന് 9,395 രൂപ പിഴ വിധിച്ച്‌ ഉത്തരവിറക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us