ഗോതമ്പുമാവ് മൂത്രം കൊണ്ട് കുഴച്ച് വീട്ടുജോലിക്കാരി; ഒടുവിൽ അറസ്റ്റ് 

ലഖ്നൗ: ചപ്പാത്തിയ്ക്കായുള്ള ഗോതമ്പുമാവ് മൂത്രം കൊണ്ട് കുഴച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍.

ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.

32 കാരിയായ റീനയാണ് അറസ്റ്റിലായത്.

വീട്ടുടമ നല്‍കിയ പരാതിയിലാണ് റീനയെ ഗായിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

അടുത്തിടെ വീട്ടിലെ അന്തേവാസികളില്‍ ചിലർക്ക് കരള്‍ രോഗം ബാധിച്ചിരുന്നു.

ഇതിന് പിന്നാലെ സംശയം തോന്നിയ വീട്ടുടമ അടുക്കളയില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ആക്കി വയ്ക്കുകയായിരുന്നു.

ഇതിലാണ് റീന മൂത്രം ഉപയോഗിച്ച്‌ മാവ് കുഴയ്ക്കുന്നത് കണ്ടത്.

ഇത് കണ്ട ഉടനെ വീട്ടുടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

  "നടക്കാൻ വന്നവർ ഓടാൻ തുടങ്ങി; കബ്ബൺ പാർക്ക് കവാടത്തിൽ മലിനജലം ഒഴുകുന്നു: മൂക്കുപൊത്തി സന്ദർശകർ, കണ്ണ് പൂട്ടി അധികൃതർ!

ഇതിന് പിന്നാലെ ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ അവർ പങ്കുവയ്ക്കുകയും ചെയ്തു.

പരാതി ലഭിച്ചതിന് പിന്നാലെ വീട്ടില്‍ എത്തിയ പോലീസ് റീനയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു.

അപ്പോള്‍ റീന കുറ്റം സമ്മതിയ്ക്കുകയായിരുന്നു.

നേരത്തെയും നിരവധി തവണ മൂത്രം ഉപയോഗിച്ച്‌ മാവ് കുഴച്ചിരുന്നതായും റീന വ്യക്തമാക്കി.

ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് റീന വീട്ടുജോലിയ്ക്കായി ഗാസിയാബാദില്‍ എത്തിയത്.

ജോലി ചെയ്യുന്നതിനിടെ നിരവധി തവണ വീട്ടുടമയില്‍ നിന്നും ശകാരവും അസഭ്യവർഷവും കേട്ടിട്ടുണ്ടെന്നാണ് റീന പോലീസിന് നല്‍കിയ മൊഴി.

ചെറിയ പിഴവുകള്‍ സംഭവിക്കുമ്പോള്‍ പോലും വീട്ടുടമ രൂക്ഷമായ ഭാഷയില്‍ ശകാരിച്ചിരുന്നു.

  ഇൻഫോസിസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് 6 കോടി തട്ടിച്ചു; പ്രതിക്കായി തിരച്ചിൽ

ഇതില്‍ മനംനൊന്താണ് മാവ് മൂത്രം ഒഴിച്ച്‌ കുഴച്ച്‌ ചപ്പാത്തി ഉണ്ടാക്കിയത് എന്നും റീന പോലീസിനോട് പറഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് എടുത്തു.

സംഭവത്തില്‍ വിശദമായ അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്.

റീനയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യ പോസ്റ്റ് ഇനി 'ജെറ്റ്' വേഗത്തിൽ; പാഴ്‌സൽ അയച്ചാൽ നാളെ കയ്യിലെത്തും; സേവനം ബെം​ഗളൂരുവിലും
[masterslider id="10"]

Related posts

Click Here to Follow Us