വ്യവസായിയുടെ ആത്മഹത്യ; മലയാളി യുവതിയും ഭർത്താവും അറസ്റ്റിൽ 

ബെംഗളൂരു: മംഗളൂരുവിലെ അറിയപ്പെടുന്ന വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയില്‍ മലയാളികളായ ദമ്പതികള്‍ അറസ്റ്റില്‍.

മുംതാസ് അലിയുടെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മലയാളി യുവതിയെയും ഭര്‍ത്താവിനെയും കാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മലയാളികളായ റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റിലായത്.

ഇരുവരും ചേര്‍ന്ന് മുംതാസ് അലിയെ ഹണി ട്രാപ്പില്‍ കുടുക്കിയതായാണ് സൂചന.

ഇവരുള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവരാണ് പോലീസ് തിരയുന്ന മറ്റ് പ്രതികള്‍.

  ബെംഗളൂരുവിൽ പിജി കണ്ടെത്താൻ ഇനി അലയേണ്ട; ലളിതവഴികളുമായി മലയാളി യുവതിയുടെ വീഡിയോ വൈറലാകുന്നു

ഇവര്‍ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച്‌ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്. ഇരുവരും ചേര്‍ന്ന് വീണ്ടും പണം തട്ടാന്‍ ശ്രമം നടത്തിയതായും പറയുന്നു.

അതേസമയം കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. മുംതാസ് അലിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെതായും സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഘം ഭീഷണിപ്പെുത്തി വീണ്ടും പണം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ട് ഉണ്ട്. ഇതോടെയാണ് മുംതാസ് അലി ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

  ബെംഗളൂരുവിൽ യുവതിക്ക് നേരെ ബൈക്ക് ടാക്സി ഡ്രൈവറുടെ അതിക്രമം; റാപ്പിഡോ ഡ്രൈവർ അറസ്റ്റിൽ

ബൈക്കംപാടിയിലെ വീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങള്‍ക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ വാട്‌സാപ് സന്ദേശം അയച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ല്‍ കുളൂര്‍ പാലത്തിന് സമീപം കാര്‍ കണ്ടെത്തിയത്. കാറിന്റെ മുന്‍വശത്ത് മറ്റൊരു വാഹനത്തില്‍ ഇടിച്ചതിന്റെ പാടുകളും ഉണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സാമ്പാർ ഉണ്ടാക്കാത്തതിന് പിതാവിന്റെ ശകാരം; മനംനൊന്ത് യുവതി ജീവനൊടുക്കി
[masterslider id="10"]

Related posts

Click Here to Follow Us