നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്.

ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്. കൂടുതൽ കോളേജുകളുണ്ടാകാൻ സാധ്യതയുണ്ട്. ഇതിൽ വ്യക്തത വന്നിട്ടില്ല.

ഈ കോളേജുകളിലേക്ക് പോലീസും ബോംബ് നിർവ്വീര്യമാക്കുന്ന സംഘങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. കാമ്പസ്സുകളിലെമ്പാടും വിശദമായ പരിശോധനകൾ നടത്തി വരികയാണ്. വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കോളേജുകളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

ഹനുമന്ത് നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബെംഗളൂരുവിൽ അടുത്തിടെ ഒരു ഹോട്ടലിനും ബോംബ് ഭീഷണി ലഭിച്ചിരുന്നു. താജ് വെസ്റ്റ് എൻ‍ഡ് ഹോട്ടലിനാണ് കുറച്ച് ആഴ്ചകൾക്കു മുമ്പ് ഭീഷണി ലഭിച്ചത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
  ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഈ ഭാ​ഗങ്ങളിൽ ഗതാഗതം സ്തംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
[masterslider id="10"]

Related posts