ലഹരിക്ക് അടിമകളെ കുടുക്കാൻ കൂട്ട പരിശോധന ; 518 പേർക്ക് നടത്തിയ പരിശോധനയിൽ 147 പോസിറ്റീവ്, 34 കേസുകൾ രജിസ്റ്റർ ചെയ്തു

ബെംഗളൂരു :കഞ്ചാവ് വിൽപനക്കാരെയും ലഹരിക്ക് ഉപയോഗിക്കുന്നവരെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി പോലീസ്.

കഞ്ചാവിന് അടിമകളായവരെയും കച്ചവടക്കാരെയും പോലീസ് ഹുബ്ലിയിലെ രംഭപുരി ഹാളിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കൗൺസിലിംഗ് നടത്തി.

518 പേരിൽ നടത്തിയ പരിശോധിച്ചതിൽ 147 പേർ പോസിറ്റീവാണ്. 34 പേർക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.

അതിനിടെ, മാധ്യമങ്ങളോട് സംസാരിച്ച ഹുബ്ലി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാർ, ഞങ്ങൾ നഗരങ്ങളിൽ തുടർച്ചയായി മയക്കുമരുന്ന് പ്രചാരണം നടത്തുന്നുണ്ടെന്നു പറഞ്ഞു.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

മയക്കുമരുന്ന് കച്ചവടക്കാർക്കും അടിമകൾക്കുമെതിരെ ഞങ്ങൾ മൂന്ന് ഘട്ടമായുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

നേരത്തെ 63.67 ശതമാനം പോസിറ്റീവായിരുന്നു. രണ്ടാം ഘട്ടത്തിൽ 53 ശതമാനവും മൂന്നാം ഘട്ടത്തിൽ 43 ശതമാനവുമായി kuranjathayum അദ്ദേഹം വിലയിരുത്തി.

ഇന്ന് 518 പേരെ പരിശോധിച്ചു. ഇതിൽ 147 പേർ പോസിറ്റീവാണ്. 34 പേർക്കെതിരെ കേസെടുത്തു. ഇന്നത്തെ നിലയിൽ 29 ശതമാനമാണ് പോസിറ്റീവ് നിരക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു

കച്ചവടക്കാരനും മുമ്പ് പോസിറ്റീവ് ആയ സന്ദർശകരും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലഹരിക്ക് അടിമകളായവരെ കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകി വന്നാൽ എ.ഐ പൂട്ടും; സർക്കാർ ജീവനക്കാർ രാവിലെ 10-നകം ഓഫീസിലെത്തണം, കടുത്ത നടപടിയുമായി കർണാടക
[masterslider id="10"]

Related posts