മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗുസന്‍ അതീവ ഗുരുതരാവസ്ഥയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ത സ്രാവം അമിതമായതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ഫര്‍ഗൂസന്‍റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടടുക്കുമെന്ന് പ്രത്യാശിക്കുന്നതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രതികരിച്ചു.
Sir Alex Ferguson has undergone surgery today for a brain haemorrhage. The procedure has gone very well but he needs a period of intensive care to aid his recovery. His family request privacy in this matter.
Everyone at Manchester United sends our very best wishes. pic.twitter.com/SDoNzMwVEZ
— Manchester United (@ManUtd) May 5, 2018
2013 മേയിലാണ് ഫെര്‍ഗുസന്‍ യുണൈറ്റഡ് പരിശീലക സ്ഥാനമൊഴിയുന്നത്. 1986 മുതല്‍ 26 വര്‍ഷക്കാലം യുണൈറ്റഡിനെ അദ്ദേഹം പരിശീലിപ്പിച്ചു. 13 പ്രീമിയര്‍ ലീഗ് കിരീടം അടക്കം 38 ട്രോഫികള്‍ ഫെര്‍ഗൂസന്‍റെ പരിശീലന മികവില്‍ യുണൈറ്റഡ് സ്വന്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.