ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം

ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ന്യൂസിലാൻഡിന് 107 റൺസ് വിജയലക്ഷ്യം.

നാലാംദിനം ഇന്ത്യൻ ഇന്നിങ്‌സ് 462 റൺസിൽ അവസാനിച്ചു. 356 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി ബാറ്റിങിനിറങ്ങിയ ആതിഥേയർക്കായി സർഫറാസ് ഖാനും ഋഷഭ് പന്തും വീരോചിത ചെറുത്ത് നിൽപ്പാണ് 400 കടത്തിയത്.

  കാറിനുള്ളിൽ രക്തക്കറ, പുറത്ത് സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തി

107 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ന്യൂസിലൻഡ് നാലു പന്തുകൾ കളിച്ചെങ്കിലും റണ്ണൊന്നുമെടുത്തിട്ടില്ല.

ടോം ലാഥമും ഡെവോൺ കോൺവെയുമാണ് ക്രീസിൽ. വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ നിർത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts