ബെംഗളൂരു : തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിൽ ഇല്ലാത്ത വോട്ടർമാർക്ക് ഇ–മെയിൽ വഴി വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ നിയമമന്ത്രാലയത്തിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതി നോട്ടിസ്. അഡ്വ. മിട്ടി നരസിംഹമൂർത്തിയുടെ ഹർജിയിൽ ജസ്റ്റിസ്മാരായ എസ്.സുനിൽദത്ത് യാദവ്, ബി.വീരപ്പ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ആയിരക്കണക്കിനു വോട്ടർമാർക്കു പല കാരണങ്ങളാലും മണ്ഡലത്തിൽ എത്താൻ കഴിയാറില്ല.
സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ ചില വിഭാഗങ്ങൾക്കേ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ സൗകര്യമുള്ളു. അതിനാൽ മറ്റുള്ളവരെ ഇ–മെയിൽ വഴി സമ്മതിദാനം രേഖപ്പെടുത്താൻ അനുവദിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇ–മെയിൽ വോട്ടിങ്ങിനായി റജിസ്റ്റർ ചെയ്യുന്നവർക്ക് ഇന്റർനെറ്റ് ബാങ്കിങ്ങിനു സമാനമായി ഒറ്റത്തവണ പാസ്‌വേഡ്(ഒടിപി) നൽകി വോട്ടെടുപ്പിലെ രഹസ്യസ്വഭാവം നിലനിർത്തുകയും ചെയ്യാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.