ഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപിയുടെ പ്രകടനപത്രികാ വാഗ്ദാനം നടപ്പ് എൻഡിഎ സർക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
എൻഡിഎ ഘടകകക്ഷികളുടെ സമ്മതം നേടാനുള്ള ശ്രമങ്ങൾ മുന്നോട്ട് നീങ്ങുന്നതായാണ് സൂചന. പിന്തുണ ലഭിച്ചാലുടൻ ബില്ല് അവതരിപ്പിക്കപ്പെടും.
ബിജെപിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ നയം നടപ്പാക്കുമെന്ന് സൂചന നൽകിയിരുന്നു.
നിലവിലെ സർക്കാരിന് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നയം നടപ്പിലാക്കാൻ ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തലുണ്ടായിരുന്നു.
സഖ്യകക്ഷികളുടെ സഹായം ആവശ്യമാണ് എന്നതായിരുന്നു ഈ വിലയിരുത്തലിനു പിന്നിൽ.