ബെംഗലൂരു : കുടുംബ പ്രശ്നങ്ങളില്‍ മനം നൊന്ത് കുഞ്ഞുങ്ങളെ പുഴയില്‍ എറിഞ്ഞ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെയാണ് നാട്ടുകാര്‍ രക്ഷപെടുത്തി .. 38 കാരിയായ സുമിത്ര എന്ന സ്ത്രീ ആണ് അഞ്ചും ,മൂന്നും വയസ്സുള്ള ദീക്ഷ ,ദിവ്യ എന്ന തന്റെ പെണ്‍ കുഞ്ഞുങ്ങളെ ആദ്യം പുഴയിലേക്ക് വലിച്ചെറിഞ്ഞതിനു ശേഷം തൊട്ടുപുറകെ വെള്ളത്തിലേക്ക് ചാടിയത് …ശനിയാഴ്ച രാവിലെയാണ് സംഭവം ..! എന്നാല്‍ നിലയില്ലാകയത്തില്‍ പ്രാണനു വേണ്ടി നിലവിളിക്കുന്ന അലര്‍ച്ച തൊട്ടടുത്തുള്ള സ്ഥലത്ത് ജോലി ചെയ്തു കൊണ്ടിരുന്ന പുരുഷന്മാര്‍ കേള്‍ക്കാനിടയായി…തുടര്‍ന്ന്‍ വേഗത്തില്‍ പാഞ്ഞെത്തിയ നാട്ടുകാരും ചേര്‍ന്ന് അവരെ രക്ഷപെടുത്തുകയായിരുന്നു ..
തുടര്‍ന്ന്‍ സുമിത്രയെ ചിക് ബെല്ലാപുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ..വീട്ടമ്മ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു ..ചിക് ബെല്ലാപുരയ്ക്ക് സമീപം കൊറെനഹള്ളിയില്‍ ഭര്‍ത്താവു വെങ്ക ശിവ റെഡ്ഡിയുമൊത്ത് താമസിച്ചു വരുകയായിരുന്നു സുമിത്ര ..കൃഷിയായിരുന്നു കുടുംബത്തിന്റെ ഉപജീവന മാര്‍ഗ്ഗം ..എന്നാല്‍ പുറമേ യാതൊരു വിധ പ്രശ്നങ്ങളും ഉണ്ടായിരുന്നതായി അറിയാന്‍ കഴിഞ്ഞിരുന്നില്ല എന്ന് അയല്‍ക്കാര്‍ പോലീസിനോട് പറഞ്ഞു ….സന്തോഷകരമായി കഴിഞ്ഞിരുന്ന കുടുംബത്തിലെ ദുരന്തവാര്‍ത്ത ഒരു നാടിനെ മുഴുവന്‍ നടുക്കിയിരിക്കുകയാണ് ..പോസ്റ്റ്മോര്‌ട്ടം കഴിഞ്ഞ രണ്ടു കുട്ടികളുടെയും സംസ്കാരം ഇന്ന് നടക്കും …..