ഹൈദരാബാദ്: യൂസഫ് പത്താന്റെ ബാറ്റിംഗ് മിക വിൽ സണ്‍റൈസേഴ്സ് അകന്നുപോയ ജയം എത്തിപ്പിടിച്ചു. പത്താന്റെ അവസാന ഓവർ പൊട്ടിത്തെറിയിൽ ഡൽഹി ഡെയർഡെവിൾസിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഏഴു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഡൽഹി ഉയർത്തിയ 163 റണ്‍സ് വിജയലക്ഷ്യം സണ്‍റൈസേഴ്സ് ഒരു പന്ത് ബാക്കിനിൽക്കെ മറികടന്നു.
അവസാന രണ്ട് ഓവറിൽ തകർത്തടിച്ച യൂസഫ് പത്താനാണ് വിജയ ശിൽപി. ബോൾട്ട് എറിഞ്ഞ ഓവറിൽ ഒരു ഫോറും സിക്സറും അടക്കം 14 റണ്‍സ് നേടി അവസാന ഓവറിൽ വിജയലക്ഷ്യം 14 ആയി ചുരുക്കി. ക്രിസ്റ്റ്യൻ എറിഞ്ഞ അവസാന ഓവറിൽ സിക്സും ഫോറും നേടിയ പത്താൻ ഒരു പന്ത് ശേഷിക്കെ സണ്‍റൈസേഴ്സിനു വിജയമൊരുക്കി. അലക്സ് ഹെയ്ൽസും (45) ധവാനും (33) ഒരുക്കിയ അടിത്തറയിലാണ് വില്യംസണും (32) പത്താനും (27) വിജയം കൊയ്തത്.
നേരത്തെ കൗമാര താരം പൃഥ്വി ഷായുടെ (65) അർധ സെഞ്ചുറിയുടെ കരുത്തിലാണ് ഡൽഹി മികച്ച സ്കോർ സ്വന്തമാക്കിയത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.