ദളിത് യുവതി മരിച്ച സംഭവം: ഭർത്താവും വീട്ടുകാരും അറസ്റ്റിൽ

ബെംഗളൂരു : കൊപ്പാളിൽ ദളിത് യുവതി വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവത്തിൽ ഭർത്താവുൾപ്പെടെ ഏഴു പേരെ പോലീസ് അറസ്റ്റുചെയ്തു.

ഗംഗാവതി വിതലപുര സ്വദേശി മാരിയമ്മയാണ് (21) കഴിഞ്ഞ ആഴ്ച വിഷംകഴിച്ച് മരിച്ചത്.

ഭർത്താവ് ഹനുമയ്യ, പിതാവ് കലിംഗപ്പ, ഹനുമയ്യയുടെ അമ്മ, സഹോദരിമാർ എന്നിവരാണ് അറസ്റ്റിലായത്.

  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം

ഭർത്താവും വീട്ടുകാരും നിർബന്ധിച്ച് വിഷം കഴിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി മാരിയമ്മയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.

ഭർത്താവും വീട്ടുകാരും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും കഴിഞ്ഞ ആഴ്ച കൃഷിയിടത്തിലെത്തിച്ച് നിർബന്ധിച്ച് വിഷം കൊടുക്കുകയായിരുന്നുവെന്നും പരാതിയിൽ പറഞ്ഞു.

ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ വിഷം കഴിച്ചയുടനെ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും പരാതിയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകവീട്ടിൽ യുവതിയുടെ മരണം: മുറിയിൽ ചിതറിക്കിടക്കുന്ന കടലാസുകളും പാതിരാപ്പാട്ടും; മരണത്തിൽ ദുരൂഹതയേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us