ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ ഇന്നു മുതൽ പുനഃസ്ഥാപിച്ചു

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു പാതയിൽ മണ്ണിടിച്ചിലുണ്ടായ റെയിൽപ്പാത നാലു ദിവസത്തിനുശേഷം ഗതാഗതയോഗ്യമായി.

മണ്ണ് നീക്കി പാളത്തിന്റെസുരക്ഷ ഉറപ്പുവരുത്തിയതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ബുധനാഴ്ചമുതൽ തീവണ്ടികൾ ഓടിത്തുടങ്ങും.

ബുധനാഴ്ചത്തെ സർവീസ് റദ്ദാക്കിയതായി നേരത്തെ അറിയിച്ച മംഗളൂരു സെൻട്രൽ-വിജയപുര എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടി ഒഴികെയുള്ളവ സർവീസ് പുനരാരംഭിക്കും.

ഇതോടെ ബെംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും (16511) കണ്ണൂരിൽനിന്ന് ബെംഗളൂരുവിലേക്കുമുള്ള (16512) എക്സ്പ്രസ് വണ്ടികളും ബുധനാഴ്ച സർവീസ് പുനരാരംഭിക്കും.

  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു

ശനിയാഴ്ച പുലർച്ചെ 12.30-നാണ് ഈ റൂട്ടിൽ ഹാസനിലെ സകലേശ്പുര-ബല്ലുപേട്ട് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാളത്തിലേക്ക് മണ്ണിടിച്ചിലുണ്ടായത്.

ഇതിനു സമീപപ്രദേശത്ത് കഴിഞ്ഞമാസം 26-ന് മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടതാണ്. പാളം ഗതാഗതയോഗ്യമാക്കി 12 ദിവസങ്ങൾക്കുശേഷം തീവണ്ടിയോടാൻ തുടങ്ങി.

തുടർന്ന് രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് പുതിയ മണ്ണിടിച്ചിലുണ്ടായത്. ബെംഗളൂരു-മംഗളൂരു പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയാണിത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യോഗാദിനത്തിൽ പത്തുലക്ഷം പേർ പങ്കെടുക്കും; 'നിത്യ യോഗ'യുമായി വിധാന സൗധ ഒരുങ്ങുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ കന്നഡ ഭാഷാ നിയമം ലംഘിക്കുന്നു; സർക്കാരിന്റെ മൗനത്തിനെതിരെ വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts