കുപ്പിവെള്ളം വിലകൂട്ടി വിറ്റു; ഹോട്ടലിന് 10,000 പിഴ

ബെംഗളൂരു : 20 രൂപയുടെ കുപ്പിവെള്ളം 30 രൂപയ്ക്ക് വിൽപ്പനനടത്തിയ ഹോട്ടലിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃകോടതി.

വിജയനഗര ജില്ലയിലെ ഹൊസപേട്ടിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റിനെതിരേയാണ് രാമനഗര ജില്ലാ ഉപഭോക്തൃ നഷ്ടപരിഹാര കമ്മിഷൻ പിഴയടയ്ക്കാൻ ഉത്തരവിട്ടത്.

രാമനഗര സ്വദേശിയും അഭിഭാഷകനുമായ എസ്.പി. കേശവയുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ഡിസംബറിൽ കേശവ കുടുംബസമേതം ഹംപി സന്ദർശിച്ചുവരുമ്പോൾ ഹൊസപേട്ടിലെ റസ്റ്ററന്റിൽനിന്ന് ഭക്ഷണംകഴിച്ചിരുന്നു.

  മുന്നറിയിപ്പുകൾ വെറും പാഴ് വാക്ക് ; വനമേഖലകളിൽ നിയമം ലംഘിച്ച് വനംവകുപ്പിനെ വെല്ലുവിളിച്ച് ട്രെക്കിംഗ് സഞ്ചാരികൾ

ഈസമയം 20 രൂപ വിലയുള്ള രണ്ട് കുപ്പിവെള്ളം വാങ്ങി. റസ്റ്ററന്റിന്റെ ബില്ലിൽ ഇവരിൽനിന്ന് കുപ്പിവെള്ളത്തിന് 30 രൂപവീതം വിലയുൾപ്പെടുത്തിയെന്നായിരുന്നു പരാതി.

കൂടുതൽ വിലയീടാക്കിയത് ചോദ്യംചെയ്തതിന് റസ്റ്ററൻറ് ജീവനക്കാർ അപമാനിച്ചെന്നും പരാതിപ്പെട്ടു.

ഈടാക്കിയ അധികവിലയായ 20 രൂപയും മാനസികപ്രയാസമുണ്ടാക്കിയതിന് 7,000 രൂപയും നിയമനടപടിയുടെ ചെലവായി 3,000 രൂപയും പരാതിക്കാരനുനൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമിയിൽ ആർസിബി-സിഎസ്‌കെ മത്സരം കാണാൻ എംഎൽഎമാരുടെ തിരക്ക്; ടിക്കറ്റിനായി പിഎമാരുടെ ക്യൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us