നഗരത്തിലെ 100 ​​കിലോമീറ്റർ റോഡുകൾ സിഗ്നൽ രഹിതമാക്കാൻ 17 ഇരട്ട മേൽപ്പാലങ്ങൾ നിർമിക്കും.

ബെംഗളൂരു : ബെംഗളൂരുവിൽ റാഗിഗുഡ്ഡ മെട്രോ സ്റ്റേഷനും സിൽക്ക് ബോർഡ് ജങ്‌ഷനു മിടയിൽ നിർമിച്ച ഇരട്ട മേൽപ്പാലത്തിൽ റോഡ് ഗതാഗതം ഭാഗികമായി തുറന്നതിന് പിന്നാലെ നഗരത്തിൽ കൂടുതൽ ഇരട്ടമേൽപ്പാലങ്ങൾ കൂടി നിർമിക്കാൻ ആലോചന.

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ രണ്ട് ഇരട്ട മേൽപ്പാലങ്ങൾ കൂടി നിർമിക്കാനുള്ള നിർദേശം ബെംഗളൂരു കോർപ്പറേഷൻ (ബി.ബി.എം.പി.) മുന്നോട്ടു വെച്ചിട്ടുണ്ട്.

നമ്മ മെട്രോ മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന ജെ.പി. നഗർ ഫോർത്ത് ഫേസിനും (ജെ.ഡി. മാര മെട്രോ സ്റ്റേഷൻ) ഹെബ്ബാളിനും ഇടയിലാണ് ഒരു ഇരട്ട മേൽപ്പാലം നിർദേശിച്ചിട്ടുള്ളത്. ഹൊസഹള്ളിക്കും (മാഗഡി റോഡ് മെട്രോ സ്റ്റേഷൻ) കഡബഗെരെക്കും ഇടയിലാണ് മറ്റൊരു ഇരട്ട മേൽപ്പാലം ആലോചനയിലുള്ളത്.

  പെരുന്നാൾ പ്രഭാഷണത്തിനിടെ ഇമാം കുഴഞ്ഞ് വീണ് മരിച്ചു

ഇരട്ട മേൽപ്പാലങ്ങൾ നഗരത്തിലെ ഭാവി ഗതാഗതത്തിന് മുതൽക്കൂട്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. റോഡ് ഗതാഗതവും മെട്രോ ഗതാഗതവും ഒറ്റ മേൽപ്പാലത്തിൽ കൊണ്ടുവരുന്നതാണ് ഇരട്ട മേൽപ്പാലം പദ്ധതി.

മേൽപ്പാലങ്ങളുടെ ആദ്യത്തെ നിലയിലൂടെ റോഡ് ഗതാഗതവും രണ്ടാമത്തെ നിലയിലൂടെ മെട്രോ സർവീസുമാകും ഉണ്ടാവുക.

മെട്രോയ്ക്കും റോഡു ഗതാഗതത്തിനുമായി പ്രത്യേകം മേൽപ്പാലങ്ങൾ പണിയേണ്ടയെന്നതാണ് ഇരട്ട മേൽപ്പാലങ്ങളുടെ ഗുണം.

മേൽപ്പാലങ്ങൾക്കായി സ്ഥലം ഉപയോഗിക്കുന്നത് കുറയ്ക്കാനാകും. അതുപോലെ തന്നെ രണ്ടു മേൽപ്പാലങ്ങൾ നിർമിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ചെലവുകളും കുറയ്ക്കാം.

ബി.ബി.എം.പി. നിർദേശിച്ച ജെ.ഡി. മാര മെട്രോ സ്റ്റേഷൻ മുതൽ ഹെബ്ബാൾ വരെയുള്ള ഇരട്ട മേൽപ്പാലത്തിന് 29.20 കിലോമീറ്റർ ദൈർഘ്യം ഉണ്ടാകും.

നമ്മ മെട്രോ മൂന്നാംഘട്ടത്തിൽ വരുന്ന സാരക്കി, നന്ദിനി ലേഔട്ട്, ഹൊസകെരെഹള്ളി, പദ്മനാഭനഗർ ജങ്ഷൻ, പീനിയ, മൈസൂരു റോഡ്, നാഗർഭാവി ജങ്ഷനുകളിലൂടെയാകും മേൽപ്പാലം കടന്നു പോവുക.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

25 ലൂപ്പുകളും 12 ജങ്ഷനുകളും ഈ മേൽപ്പാലത്തിലുണ്ടാകും. മാഗഡി റോഡ് മെട്രോ സ്‌റ്റേഷനും കഡബഗെരെക്കും ഇടയിലുള്ള മേൽപ്പാലത്തിന് 11.45 കിലോമീറ്ററാകും ദൈർഘ്യം.

ഈ മേൽപ്പാലം സുമനഹള്ളി ജങ്ഷൻ, ഹെരോഹള്ളി, നൈസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലൂടെയാകും കടന്നു പോവുക. എട്ട് ലൂപ്പുകളുണ്ടാകും.

മെട്രോ കടന്നു പോകുന്ന മുകളിലത്തെ നിലയുടെ ഉയരം 17 മീറ്ററും മോട്ടോർ വാഹനങ്ങൾ പോകുന്ന രണ്ടാമത്തെ നിലയുടെ ഉയരം 10 മീറ്ററുമാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us