ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റിയ സംഭവം: കാലിന് വെടിയുതിർത്ത് മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

ബെംഗളൂരു : ബെംഗളൂരുവിനു സമീപം കനകപുരയിൽ ദളിത് യുവാവിന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ രണ്ടുപേരെ പോലീസ് കാലിനു വെടിവെച്ച് കീഴ്‌പ്പെടുത്തി.

കനകപുര സ്വദേശികളായ ഹർഷ, കരുണേഷ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ഇരുവരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ പോലീസിനെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ജാതിപരാമർശത്തെത്തുടർന്നുള്ള തർക്കത്തിനൊടുവിൽ മാലഗലു സ്വദേശിയായ അനീഷിന്റെ കൈയാണ് പ്രതികൾ അറത്തെടുത്തത്.

  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി

സംഭവത്തിൽ നാലുപേരെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു. ഏഴുപേർക്കെതിരെയാണ് കേസുള്ളത്.

അനീഷും ബന്ധുവും റോഡിലൂടെ നടന്നുപോയപ്പോൾ പ്രതികളിലൊരാൾ ഇരുവർക്കുമെതിരേ ജാതി പരാമർശം നടത്തുകയായിരുന്നു.

ഇതേത്തുടർന്ന് വഴക്കുണ്ടായി. പിന്നീട് പ്രതികൾ അനീഷിന്റെ വീട്ടിൽക്കയറി കുടുംബാംഗങ്ങളെ ആക്രമിക്കുകയും അനീഷിന്റെ വലതുകൈ മുറിച്ചെടുക്കുകയുമായിരുന്നു.

ആക്രമണത്തിൽ മൂന്നു സ്ത്രീകളുൾപ്പെടെ ഏഴുപേർക്കാണ് പരിക്കേറ്റത്. അനീഷ് ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിലെ കുരുക്കഴിയുന്നു; നഗരത്തിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം ഈ മാസം പൂർണ്ണമായി തുറക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
[masterslider id="10"]

Related posts

Click Here to Follow Us