സബർബൻ റെയിലിനായി മരംമുറിച്ചുമാറ്റിയത് 33,333 മരങ്ങൾ: നോട്ടീസയച്ച് ഹരിത ട്രിബ്യൂണൽ

ബെംഗളൂരു : സബർബൻ റെയിൽ പദ്ധതിക്കായി 33,333 മരങ്ങൾ മുറിക്കുന്നതായുള്ള റിപ്പോർട്ടിനെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണൽ സംസ്ഥാനസർക്കാരിന് നോട്ടീസ് അയച്ചു.

മരങ്ങൾ മുറിച്ചതുസംബന്ധിച്ച മാധ്യമവാർത്തകളെ തുടർന്ന് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഹരിത ട്രിബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു.

തുടർന്ന് വനംവകുപ്പ്, ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.), കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കമ്പനി (കെ റൈഡ്), ബെംഗളൂരു അർബൻ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ എന്നിവരോട് മറുപടിതേടി നോട്ടീസ് അയക്കുകയായിരുന്നു. കേസ് ഹരിത ട്രിബ്യൂണലിന്റെ ദക്ഷിണ ബെഞ്ചിലേക്ക് മാറ്റുകയും അടുത്തവാദം സെപ്റ്റംബർ 11-ലേക്ക് മാറ്റുകയും ചെയ്തു.

  മാളങ്ങളിൽ വെള്ളം കയറി, കൂടുകൾ തകർന്നു; ബെം​ഗളൂരുവിൽ സഹായം തേടി ജനവാസ കേന്ദ്രങ്ങളിലേക്ക് മിണ്ടാപ്രാണികളുടെ പ്രവാഹം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts