മൈസൂരു വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു.

മൈസുരു : വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണു രണ്ടു മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി ഹിലർ എന്നിവരാണു മരിച്ച മലയാളികൾ. ശക്തമായ മഴയും കാറ്റും കാരണം വൃന്ദാവൻ ഗാർഡൻ‌ അടച്ചു.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

ഗാർ‌ഡനിലെ നിരവധി മരങ്ങളും താൽക്കാലിക കൂടാരങ്ങളും തകർന്നുവീണു. മലയാളികളുൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾക്കു പരുക്കേറ്റെന്നാണു റിപ്പോർട്ട്. ഗതാഗതക്കുരുക്ക് രക്ഷാപ്രവർത്തനത്തിനു തടസ്സമായി. മഴയ്ക്കൊപ്പം വലിയ ഐസ്‌ കട്ടകൾ പതിച്ചും കുറേപ്പേർക്കു പരുക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts