യെദ്യൂരപ്പയുടെപേരിൽ പോക്‌സോ കേസ് നൽകിയ സ്ത്രീ മരിച്ചു

ബെംഗളൂരു : കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരേ പോക്സോ കേസ് നൽകിയ സ്ത്രീ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.

53-കാരിയായ ഇവർക്ക് ശ്വാസകോശ അർബുദം ബാധിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇവരുടെ 17 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യെദ്യൂരപ്പക്കെതിരേ ബെംഗളൂരു സദാശിവനഗർ പോലീസിൽ നൽകിയ പരാതി.

  കൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു

കേസിലെ അന്വേഷണം സർക്കാർ സി.ഐ.ഡി.ക്ക് കൈമാറിയിരുന്നു. സ്ത്രീക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ച രാത്രിയാണ് ആശുപത്രിയിലെത്തിയത്.

മാർച്ച് 14-നാണ് ഇവർ യെദ്യൂരപ്പയുടെപേരിൽ പരാതി നൽകിയത്. പിന്നീട് പോലീസ് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി.

സ്ത്രീയും മകളും ഒരു കേസുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ച് യെദ്യൂരപ്പയുടെ വീട്ടിലെത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ആരോപണം യെദ്യൂരപ്പ നിഷേധിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പോലീസിനെ ആക്രമിച്ച വധക്കേസ് പ്രതിയെ വെടിവെച്ച് സാഹസികമായി കീഴടക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
[masterslider id="10"]

Related posts