രണ്ടു വയസുകാരനെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

തൃശൂർ: രണ്ടു വയസ്സുള്ള കുട്ടിയെ പാടത്തെ വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.

തൃശൂർപഴുവില്‍ വെസ്റ്റ് ജവഹർ റോഡില്‍ സിജോ സീമ ദമ്പതികളുടെ മകൻ ജെർമിയ ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.

മറ്റു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ജർമിയ വീട്ടുകാർ അറിയാതെ വീടിൻറെ ഗേറ്റ് തുറന്ന് മുന്നില്‍ വെള്ളം നിറഞ്ഞു കിടന്ന പാടത്തേക്ക് എത്തുകയായിരുന്നു.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

അതുവഴി ബൈക്കില്‍ വന്ന നാട്ടുകാരായ രണ്ട് യുവാക്കളാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts