വീൽച്ചെയറിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു

death

ബെംഗളൂരു : മലയാളിയുവതി ബെംഗളൂരുവിൽ താമസസ്ഥലത്ത് വീൽച്ചെയറിൽനിന്ന് വീണു മരിച്ചു.

ബെന്നാർഘട്ട റോഡിൽ താമസിക്കുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശിയായ വിപിന (35) ആണ് മരിച്ചത്.

അമ്മയ്ക്കൊപ്പമായിരുന്നു ബെംഗളൂരുവിൽ താമസം. വർഷങ്ങളായി കിടപ്പിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

മരണവിവരം അയൽവാസികളാണ് ബെന്നാർഘട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ചത്.

ബെംഗളൂരു എ.ഐ.കെ.എം.സി.സി. പ്രവർത്തകരാണ് മൃതദേഹം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തത്.

പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൈസൂരുറോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത മാസം മുതൽ കാറുകൾക്ക് വില കൂടും; ഈ മാസം ബുക്കിംഗിൽ വൻ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts