ബെംഗളൂരു: ബെംഗളൂരു നഗരത്തിനുള്ളിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനെ ആക്രമിച്ച കേസിൽ അഞ്ചുപേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായവരിൽ ഇരയുടെ സഹപ്രവർത്തകരെന്ന് തിരിച്ചറിഞ്ഞ രണ്ടുപേരും ഉൾപ്പെടുന്നു.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, ഇരയുടെ ഉയർന്ന ജോലി സംബന്ധമായ സമ്മർദ്ദത്തിലുള്ള അതൃപ്തി കാരണം അവർ ഗുണ്ടകളെ ഏർപ്പാടാക്കി മേൽ ഉദ്യോഗസ്ഥനെ ശാരീരികമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൻ്റെ എല്ലാ ദൃശ്യങ്ങളും ഇതേ റോഡിലൂടെ വന്ന കാറിൻ്റെ ഡാഷ്‌ബോർഡ് ക്യാമറയിൽ പതിഞ്ഞിരുന്നു.
ഈ മാസം ആദ്യം ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
SHOCKING!
In Bengaluru's Kalyan Nagar, dash camera of a vehicle records a man being assaulted with a rod in broad daylight. Attacker walks out on the road normally.@BlrCityPolice look into this pic.twitter.com/xgjmOIyAal
— VINDHYAKEHRI (@vindhyakehri) April 2, 2024
വൈറലായ വീഡിയോയെ കുറിച്ച് അറിയാൻ പോലീസ് വസ്തുതാ പരിശോധന നടത്തി.
ഇപ്പോഴിതാ ഈ കേസിന് വഴിത്തിരിവായിരിക്കുകയാണ്, ഓഫീസിൽ വെച്ച് പീഡിപ്പിച്ച മേലുദ്യോഗസ്ഥന് ജീവനക്കാർ കോട്ടെഷൻ കൊടുത്തെന്നാണ് അറിയുന്നത്.
അന്വേഷണം ആരംഭിച്ച ഹെന്നൂർ പോലീസ് പ്രതികളെ പിടികൂടി. ആക്രമണത്തിനിരയായ സുരേഷിൻ്റെ പരാതിയെ തുടർന്ന് അക്രമം നടത്തിയ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു.
ഉമാശങ്കർ, വിനീഷ്, അനീഷ്, മുത്തു, സന്ദീപ് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
കഴിഞ്ഞ മാസം 31ന് സുരേഷിനെ ഹൊറമാവിൽ നിന്ന് ഹെന്നൂരിലേക്ക് പോകുമ്പോൾ പ്രതികൾ ശക്തമായ ആയുധം ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
എന്നാൽ ആക്രമണത്തിൻ്റെ ദൃശ്യം അരികിലൂടെ പോകുകയായിരുന്ന കാറിൻ്റെ ക്യാമറയിൽ പതിയുകയായിരുന്നു.
പോലീസ് അന്വേഷണത്തിൽ, മേലുദ്യോഗസ്ഥനായിരുന്ന സുരേഷ് ജോലിസ്ഥലത്തെ ജീവനക്കാരെ കൂടുതൽ കൂടുതൽ സമ്മർദ്ദത്തിലാക്കിയതായാണ് പറയപ്പെടുന്നത്.
ഇക്കാരണത്താൽ സുരേഷിനെ ജീവനക്കാർ മർദിച്ചത്. അറസ്റ്റിലായ ഉമാശങ്കർ, വിനീഷ്, ആക്രമണത്തിനിരയായ സുരേഷ് എന്നിവർ ഹെറിറ്റേജ് മിൽക്ക് പ്രൊഡക്ട് കമ്പനിയിലെ ജീവനക്കാരാണ്.
അന്വേഷണത്തിനിടെ സുരേഷ് കൂടുതൽ സമ്മർദ്ദം ചെലുത്തിയതിനാലാണ് ഈ കൃത്യം ചെയ്തതെന്ന് ഉമാശങ്കർ പറഞ്ഞു.
സുരേഷിനെ ആക്രമിച്ച് പണം കൊടുത്ത് തല്ലി പഠിപ്പിക്കാനായിരുന്നെന്നാണ് ആളുകൾ എപ്പോൾ പറയുന്നത്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.