ജനതാദൾ ന് വോട്ട് ചെയ്യരുത്,പരാജയപ്പെടുത്തണം എന്നു ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൾ ഭവാനി ആവശ്യപ്പെടുന്ന വിഡിയോ പുറത്ത്.

ബെംഗളൂരു : മൈസൂരു കെആർ നഗറിലെ ജനതാദൾ (എസ്) സ്ഥാനാർഥി സ.ര മഹേഷിനെ പരാജയപ്പെടുത്തണമെന്നു ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുടെ മരുമകൾ ഭവാനി ആവശ്യപ്പെടുന്ന വിഡിയോ പുറത്ത്. ദേവെഗൗഡയുടെ മൂത്തമകനും ദൾ നേതാവുമായ എച്ച്.ഡി.രേവണ്ണയുടെ ഭാര്യയായ ഭവാനി, കെആർ നഗറിൽ മൽസരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കുടുംബത്തിൽനിന്നു രേവണ്ണയും ദൾ സംസ്ഥാന അധ്യക്ഷനായ സഹോദരൻ എച്ച്.ഡി.കുമാരസ്വാമിയും മാത്രം മൽസരിച്ചാൽ മതിയെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം.

  കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്

ഭവാനിയുടെയും രേവണ്ണയുടെയും മകൻ പ്രജ്വൽ രേവണ്ണ ആവശ്യപ്പെട്ടിരുന്ന സീറ്റിൽ കോൺഗ്രസിൽനിന്നു കൂറുമാറിയെത്തിയ എ.എച്ച്.വിശ്വനാഥിനെയാണു പരിഗണിച്ചത്. ഇതൊക്കെയാണു ഭവാനിയെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. സ.ര മഹേഷ് വെറും സ്ഥാനാർഥി മാത്രമാണെന്നും ഇയാൾ മന്ത്രിയായാൽ എന്തായിരിക്കും അവസ്ഥയെന്നും വൊക്കലിഗ നേതാക്കളോടു ഭവാനി വിഡിയോയിൽ ചോദിക്കുന്നു. സ്ഥാനാർഥിയും പിതാവും ഇപ്പോഴേ മണ്ഡലം കയ്യടക്കിക്കഴിഞ്ഞു. മന്ത്രിയായാൽ ജനങ്ങൾക്കുമേൽ സ്വയം അടിച്ചേൽപിക്കുന്ന നടപടിയാകും ഇയാളുടെ ഭാഗത്തു നിന്നുണ്ടാകുക. തന്റെ പേരെടുത്തു പറഞ്ഞുതന്നെ മഹേഷിനെ തോൽപിക്കാൻ നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും
[masterslider id="10"]

Related posts

Click Here to Follow Us