ജോലി വാഗ്ദാനം ചെയ്ത് ഐടി കമ്പനി മൂന്നുലക്ഷം രൂപ തട്ടിയതായി സഹോദരിമാരുടെ പരാതി.

ബെംഗളൂരു : ജോലി വാഗ്ദാനം ചെയ്ത് ഐടി കമ്പനി മൂന്നുലക്ഷം രൂപ തട്ടിയതായി സഹോദരിമാരുടെ പരാതി. എൻജിനീയറിങ് ബിരുദധാരികളായ അർപിത ഹെഗ്ഡെ, പൂജിത ഹെഗ്ഡെ എന്നിവരാണ് വൈറ്റ്ഫീൽഡിൽ പ്രവർത്തിച്ചിരുന്ന കമ്പനിക്കെതിരെ പൊലീസിനെ സമീപിച്ചത്. അഭിമുഖ പരീക്ഷയ്ക്കു വിളിച്ച കമ്പനി അധികൃതർ ഇരുവർക്കും ‘സോഫ്റ്റ്‌വെയർ ഡവലപർ’ ജോലി വാഗ്ദാനം ചെയ്തു.

  സിൽക്ക് ബോർഡിലെ ഗതാഗതക്കുരുക്കിന് വിട; റാഗിഗുഡ്ഡ റാംപ് തുറന്നു, ഇനി യാത്ര സുഗമം!

തുടക്കശമ്പളമായി 18000 രൂപയും പിന്നീട് 30000 രൂപയുമായി ഉയർത്താമെന്നും വാഗ്ദാനം നൽകിയിരുന്നു. മൂന്നുലക്ഷം രൂപ കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടു. ഇതനുസരിച്ച് പണം നൽകി. എന്നാൽ ഒരു മാസത്തിനു ശേഷം അധികൃതർ വിളിച്ച്, കമ്പനി നോയിഡയിലേക്കു മാറിയതായി അറിയിച്ചു. അവിടെ ജോലി ചെയ്യാൻ വിസമ്മതിച്ച യുവതികൾ പണം തിരികെ ആവശ്യപ്പെട്ടു. എന്നാലിതു കമ്പനി നയത്തിനു വിരുദ്ധമാണെന്നു പറഞ്ഞ അധികൃതർ നാലുമാസമായിട്ടും പണം നൽകാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. കമ്പനിക്കെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പല ഭാ​ഗങ്ങളിലും പ്രളയസമാനമായ മഴ; ആലിപ്പഴ വീഴ്ചയിൽ നഗരം സ്തംഭിച്ചു, ഇന്നും ജാഗ്രത!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;
[masterslider id="10"]

Related posts

Click Here to Follow Us