42 സിം കാർഡുകളുമായി യുവാക്കൾ പിടിയിൽ 

ബെംഗളൂരു: ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ അഞ്ചു യുവാക്കളില്‍ നിന്ന് 42 മൊബൈല്‍ ഫോണ്‍ സിം കാർഡുകള്‍ പിടികൂടി.

അഞ്ചുപേരെയും മംഗളൂരു ധർമസ്ഥല പോലീസ് അറസ്റ്റ് ചെയ്തു.

കെ. റമീസ്(20), എ. അക്ബറലി (24), എം. മുഹമ്മദ് മുസ്തഫ (22), യു. മുഹമ്മദ് സാദിഖ് (27), പതിനേഴുകാരൻ എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചുപേർ സിം കാർഡുകള്‍ വാങ്ങിക്കൂട്ടുന്നതായി ധർമസ്ഥല പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു അറസ്റ്റ്.

  ഭരണം ലഭിക്കുന്നതിന് മുമ്പേ യു ഡി എഫിൽ കെ സുധാകരൻ തുടക്കമിട്ടത് വെടിക്കെട്ടിന് മുൻപുള്ള മത്താപ്പ് കത്തീര്

ബെംഗളൂരുവിലേക്ക് തിരിക്കുന്നതിനിടെ ധർമസ്ഥല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡില്‍ നിന്ന് ഞായറാഴ്ച പുലർച്ചെ നാലോടെയാണ് ഇവരെ പിടികൂടിയത്.

ദുബൈയില്‍ നിന്ന് നാലു മാസം മുമ്പ് നാട്ടിലെത്തിയ അക്ബർ അലിയാണ് സിം കാർഡുകള്‍ ശേഖരിച്ചത്.

ദുബൈയിലെ ബിസിനസിനായി യു.പി.ഐ ഐഡി ആക്ടിവേറ്റ് ചെയ്യുന്നതിനായാണ് സിംകാർഡുകള്‍ ശേഖരിച്ചതെന്നാണ് വിവരം.

കുടുംബക്കാരുടെയും ബന്ധുക്കളുടെയും പേരിലായിരുന്നു സിംകാർഡുകള്‍.

പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുള്ളതായോ ക്രിമിനല്‍ പശ്ചാത്തലമുള്ളതായോ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

  ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട്

കേസില്‍ ധർമസ്ഥല പോലീസ് അന്വേഷണം നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗ്യാസ് തീർന്നപ്പോൾ അന്താരാഷ്ട്രം മനസ്സിലായി; കോട്ടപ്പള്ളി പ്രഭാകരന്റെ അന്നത്തെ കോമഡി, ഇന്നത്തെ ട്രാജഡി! സോഷ്യൽ മീഡിയയിൽ സന്ദേശം വീണ്ടും ഹിറ്റാവുന്നു
[masterslider id="10"]

Related posts

Click Here to Follow Us