സംസ്ഥാനത്ത് 40 ഇടങ്ങളിൽ ലോകായുക്തയുടെ റെയ്ഡ്

ബെംഗളൂരു : സംസ്ഥാനത്ത് 10 സർക്കാരുദ്യോഗസ്ഥരുമായി ബന്ധപ്പെട്ട 40 ഇടങ്ങളിൽ ലോകായുക്തയുടെ റെയ്ഡ്.

അനധികൃത സ്വത്തുസമ്പാദനം, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളുയർന്ന ഉദ്യോഗസ്ഥരുടെ വസതികളിലും ഓഫീസുകളിലും ഇവരുമായി ബന്ധപ്പെട്ട മറ്റുസ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്.

ചില ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്ന് ആഭരണങ്ങളും പണവും ഉൾപ്പെടെ 24 കോടി രൂപയുടെ സ്വത്തുവകകൾ റെയ്ഡിൽ പിടിച്ചെടുത്തു.

ചില ഉദ്യോഗസ്ഥരിൽ നിന്ന് സ്വത്തുസംബന്ധിച്ച ഏതാനുംരേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്.

തുമകൂരുവിലെ കർണാടക റൂറൽ ഇൻഫ്രാസ്ട്രെക്ചർ ഡിവലപ്‌മെന്റ് ലിമിറ്റഡ് ഉദ്യോഗസ്ഥൻ ഹനുമന്തരായപ്പ, മണ്ഡ്യയിലെ പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ഹർഷ, ചിക്കമഗളൂരുവിലെ വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥ നേത്രാവതി, ഹാസനിലെ ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥൻ ജി. ജഗന്നാഥ്, കൊപ്പാളിലെ വനംവകുപ്പ് ഉദ്യോഗസ്ഥ രേണുകാമ്മ, ചാമരാജ്‌നഗറിലെ ഗ്രാമവികസനവകുപ്പ് ഉദ്യോഗസ്ഥൻ പി. രവി, മൈസൂരു വികസന അതോറിറ്റിയിലെ യജ്ഞേന്ദ്ര, ബല്ലാരിയിലെ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ബി. രവികുമാർ, വിജയനഗറിലെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥൻ ഭാസ്കർ, മംഗളൂരുവിലെ മെസ്‌കോം എൻജിനിയർ ശാന്തകുമാർ എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്ഡ്.

പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ ഹർഷയുടെ വസതിയിൽ നിന്നും ഫാംഹൗസിൽനിന്നുമാണ് കൂടുതൽ അനധികൃത സ്വത്തുവകകൾ കണ്ടെത്തിയത്.

4.5 കോടി മൂല്യമുള്ള വസ്തുക്കളും രേഖകളും ഇവിടെനിന്ന് ലഭിച്ചു.

വിവിധയിടങ്ങളിലായി 15 ഏക്കറിനും 30 ഏക്കറിനും ഇടയിൽ കൃഷിഭൂമി ഇയാളുടെയും അടുത്ത ബന്ധുക്കളുടെയും പേരിലുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us