ബെംഗളൂരു: നഗരത്തിൽ വാഹനാപകടങ്ങൾ പതിവായ 11 ഇടങ്ങളിൽ കാൽനട മേൽപാലങ്ങൾ നിർമിക്കാൻ ബിബിഎംപി നടപടി തുടങ്ങി.
ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും കരാർ ക്ഷണിച്ചു. നഗര നിരത്തുകളിലെ അപകടങ്ങളിൽ ഗണ്യമായി കുറവ് വരുത്താൻ സഹായിക്കുമെന്ന ട്രാഫിക് പൊലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഔട്ടർ റിങ് റോഡിലെ ചാമുണ്ടേശ്വരി അടിപ്പാത, എൻസിസി അപ്പാർട്മെന്റ്, ബാഗ്മനെ ടെക്പാർക്ക്, ടാങ്ക് ബണ്ട് റോഡ്, കൊകൊണ്ഡരഹള്ളി ജംക്‌ഷൻ,തുമക്കൂരു റോഡിലെ ആർഎംസി യാർഡ്, ഹൂഡി ജംക്‌ഷൻ, ഓൾഡ് മദ്രാസ് റോഡ്, ഓൾഡ് എയർപോർട്ട് റോഡിലെ കാർട്‌ലൻ ടവർ, മൈസൂരു റോഡിലെ ബിഎച്ച്ഇഎൽ, സർജാപുര റോഡിലെ കൃപാനിധി കോളജ് എന്നിവിടങ്ങളിലാണ് ഇവ നിർമിക്കുക.
കാൽനടയാത്രക്കാരുടെ എണ്ണവും വാഹനാപകടങ്ങളും ഗതാഗതക്കുരുക്കും കൂടുതലുള്ള മേഖലകളാണിത്.
സാധ്യത പഠനത്തിൽ ഇവിടങ്ങളിൽ കാൽനട മേൽപാലങ്ങൾ നിർമിക്കുന്നത് വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കുമെന്ന് കണ്ടെത്തിയതോടെയാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ ബിബിഎംപി തീരുമാനിച്ചത്.
എന്നാൽ 46 ഇടങ്ങളിൽ കൂടി കാൽനട മേൽപാലങ്ങളുടെ ആവശ്യമുണ്ടെന്ന് ട്രാഫിക് പൊലീസ് ജോയിന്റ് കമ്മിഷണർ എം.എൻ.അനുചേദ് ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.