ബെംഗളൂവിൽ നിന്നും പുതുവത്സരാഘോഷം ലക്ഷ്യമാക്കി എത്തിച്ച ലഹരി മരുന്നുകളുമായി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: പുതുവത്സരാഘോഷം ലക്ഷ്യമാക്കി വില്‍പ്പനയ്ക്ക് എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നുകളുമായി യുവാവ് അറസ്റ്റില്‍.

കുന്ദംകുളം വെസ്റ്റ് മങ്ങാട് സ്വദേശി കൊത്തോട്ട് വീട്ടില്‍ അജിത് (27) ആണ് തൃശൂര്‍ സിറ്റി പോലീസിന്റെ പിടിയിലായത്.

ഇയാളില്‍ നിന്നും സിന്തറ്റിക് ക്രിസ്റ്റല്‍ രൂപത്തിലുള്ള 40 ഗ്രാം എംഡിഎംഎ, 15 ചെറിയ ബോട്ടിലുകളിലായി കൊണ്ടുവന്ന ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

ബെംഗളൂരുവിൽ നിന്നും ബസ് മാര്‍ഗം തൃശൂരില്‍ എത്തിയ ഇയാളെ മണ്ണുത്തിയില്‍ വെച്ചാണ് പിടികൂടിയത്.

ഇതര സംസ്ഥാനങ്ങളിലെ നഗരങ്ങളില്‍ നിന്നും തൃശൂരിലെത്തിക്കുന്ന മയക്കുമരുന്ന് ടാറ്റൂ കേന്ദ്രങ്ങളും, മാളുകളും, കോളേജ് ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസും ലഹരിവിരുദ്ധ വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിൽ കഴിയുന്ന നടൻ ദർശനെ ഭാര്യയും മകനും സന്ദർശിച്ചു; കൂടിക്കാഴ്ച ക്യാമറയിൽ പകർത്തി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';
[masterslider id="10"]

Related posts

Click Here to Follow Us