പൊലീസ് സ്റ്റേഷനിൽ വെച്ച് ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം 

ബെംഗളൂരു: പൊലീസ് സ്റ്റേഷനിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. ഗാർഹീക പീഡനം മടുത്ത ഭാര്യ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ഹരീഷ് (34) ആണ് കേസിലെ പ്രതി.

ആറ് വർഷം മുമ്പാണ് ഹരീഷും ശിൽപയും വിവാഹിതരായത്. ഹാസൻ വ്യവസായ മേഖലയ്ക്ക് സമീപമുള്ള ബിട്ടഗൗഡനഹള്ളിയിലാണ് ഇരുവരും താമസം.

പ്രതിക്ക് ഭാര്യയിൽ സംശയമുണ്ടായിരുന്നട്വെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അതിനെ ഭാര്യ ചോദ്യം ചെയ്താൽ ഹരീഷ് ഭാര്യയെ ആക്രമിക്കും.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

ഇത് ദിവസേന തുടർന്നതോടെ ശിൽപ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തി.

തുടർന്ന് പോലീസ് ഹരീഷിനെ വിളിച്ചുവരുത്തി കൗൺസിലിംഗ് വാഗ്ദാനം ചെയ്തു.

ഇതിൽ പ്രകോപിതനായ ഇയാൾ പോലീസിന്റെ മുന്നിൽ വച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഹരീഷ് നേരത്തെ കൊണ്ടുവന്ന കത്തികൊണ്ട് ശിൽപയുടെ കഴുത്തറുക്കുകയായിരുന്നു.

ഉടൻ തന്നെ പോലീസ് ഇടപെട്ട് കത്തി പിടിച്ചു വാങ്ങുകയും ശിൽപയെ ആശുപത്രിയിലേക്ക് എത്തിക്കുകയുമാണ് ഉണ്ടായത്.

  മാരക വൈറസ് പടരുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഇന്ത്യയിലും ജാഗ്രതാ നിർദ്ദേശം

പരിക്കേറ്റ ശിൽപ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്, അപകടനില തരണം ചെയ്തിട്ടുണ്ട്.

ഹരീഷിനെതിരെ ഹാസൻ വനിതാ പൊലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു
[masterslider id="10"]

Related posts