കേരളത്തിലേക്ക് ലഹരി കടത്തുന്നതിനിടെ എം.​ഡി.​എം.​എ​യു​മാ​യി മലയാളി യുവാക്കൾ അറസ്റ്റിൽ  

ബെംഗളൂരു: കാ​റി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി കു​റ്റ്യാ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ ത​ല​ശ്ശേ​രി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി.

കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര​യി​ലെ പു​ളി​ക്ക​ൽ വീ​ട്ടി​ൽ പി.​എം. ന​ബീ​ൽ (34), അ​ടു​ക്ക​ത്ത് തൈ​യ്യാ​ർ​ക്ക​ണ്ടി വീ​ട്ടി​ൽ ടി.​കെ. അ​നൂ​പ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ത​ല​ശ്ശേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സൈ​ദാ​ർ പ​ള്ളി​ക്ക​ടു​ത്ത് എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

  സ്കൂളുകളിൽ കന്നഡ പത്രവായന നിർബന്ധമാക്കി സർക്കാർ ഉത്തരവ്

ഇ​വ​രി​ൽ​ നി​ന്ന് 85.005 ഗ്രാം ​എം.​ഡി.​എം.​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ണ്ണൂ​രി​ലു​ള്ള​യാ​ൾ​ക്ക് വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു എം.​ഡി.​എം.​എ.

കാ​റി​ലെ ഡാ​ഷ് ബോ​ർ​ഡി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

ബെംഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് വി​ൽ​പ​ന​ക്കാ​യി എം.​ഡി.​എം.​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​ത്.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പി​ടി​യി​ലാ​യ​വ​രെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ സ​ഞ്ച​രി​ച്ച മ​ഹാ​രാ​ഷ്ട്ര ര​ജി​സ്ട്രേ​ഷ​ൻ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആലിംഗനവും അനുഗ്രഹം തേടലും; സിദ്ധരാമയ്യയുടെ വസതിയിലെ അപൂർവ ദൃശ്യങ്ങൾ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജുവിന് സുപ്രീംകോടതിയിലും തിരിച്ചടി
[masterslider id="10"]

Related posts