ബംഗളൂരു: അധ്യാപകരുടെ നിർബന്ധത്തെ തുടർന്ന് ആസിഡും ബ്ലീച്ചിംഗ് പൗഡറും ഉപയോഗിച്ച് സ്കൂൾ ശുചിമുറി വൃത്തിയാക്കിയ വിദ്യാർത്ഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമനഗര മഗഡി തുബിനഗർ ഗ്രാമീണ പ്രാഥമിക വിദ്യാലയം നാലാം ക്ലാസ് വിദ്യാർഥിനി ഹേമലതയാണ് ശനിയാഴ്ച അധ്യാപകരുടെ നിർബന്ധത്തിന് വഴങ്ങി ശുചിമുറി വൃത്തിയാക്കിയത്.
പ്രധാന അധ്യാപകൻ സിദ്ധാലിംഗയ്യ, അധ്യാപകൻ ബസവരാജു എന്നിവർ കുട്ടിയുടെ കൈയിൽ ആസിഡും പൊടിയും നൽകിയ ശേഷം നന്നായി വൃത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു.
വീട്ടിൽ എത്തിയ കുട്ടിയെ അവശനിലയിൽ കണ്ട രക്ഷിതാക്കൾ കാരണം ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല.
പിന്നീട് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി സംഭവം വെളിപ്പെടുത്തിയത്.
തുടർന്ന് രക്ഷിതാക്കൾ ഉടനെ മഗഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദീർഘനേരം ആസിഡ് കൈകാര്യം ചെയ്തതിനെ തുടർന്ന് കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കിയതായി ഡോക്ടർമാർ പറഞ്ഞു.
ഹെഡ്മാസ്റ്ററേയും അധ്യാപകനേയും സസ്പെൻഡ് ചെയ്യണമെന്ന് രക്ഷിതാക്കൾ വിദ്യാഭ്യാസ അധികൃതർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
പരാതി സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.