വിരാട് കോലിക്കൊപ്പം ഫോട്ടോ എടുത്ത് സുരക്ഷ ഒരുക്കാൻ എത്തിയ പോലീസുകാരും

ബെംഗളൂരു: ക്രിക്കറ്റിനോട് താല്പര്യം ഇല്ലാത്തവരായി ആരും തന്നെയില്ല.

അപ്പോള്‍ പിന്നെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് റോള്‍ മോഡല്‍ കൂടിയായ വിരാട് കോലിയെ ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല.

പുറമെ ഗാംഭീര്യം കാണിക്കുന്ന പോലീസുകാരുടെ കോലിയോടുള്ള ആരാധന കാണിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ.

ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പുകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയതാണ് കോലി.

  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ

വെറും ആരാധകര്‍ മാത്രമല്ല, പരിപാടിക്ക് സുരക്ഷ ഒരുക്കാനെത്തിയ പോലീസുകാര്‍ വരെ ഇന്ത്യന്‍ ബാറ്റിംഗ് ഹീറോയ്ക്കൊപ്പം ചിത്രങ്ങളെടുത്തു.

ഏഷ്യാ കപ്പിന് മുന്നോടിയായുള്ള ടീം ക്യാംപിനായി ബെംഗളൂരുവിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുള്ളത്.

ക്യാംപിനായി നഗരത്തില്‍ എത്തിയതായിരുന്നു വിരാട് കോലിയും.

നഗരത്തിലെ ഒരു കോളേജില്‍ നടന്ന പരിപാടിയില്‍ കോലി പങ്കെടുക്കുകയും ചെയ്തു.

ഇവിടെ വച്ചാണ് കോലിക്കൊപ്പം പോലീസുകാര്‍ ചിത്രമെടുത്തത്.

ആരാധകരെ നിയന്ത്രിക്കാന്‍ പാടുപെട്ടതിന് ഇടയിലാണ് കോലിക്കൊപ്പം ചിത്രങ്ങളെടുക്കാന്‍ പോലീസുകാര്‍ സമയം കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മക്കൾക്ക് നമ്മൾ സ്‌നേഹത്തോടെ കൊടുക്കുന്നത് വിഷം; കാത്തിരിക്കുന്നത് വൻ ആപത്തെന്ന് മുന്നറിയിപ്പ്! പുതിയ നീക്കവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts