നടൻ പ്രകാശ് രാജിനെതിരെ കേസ്

ബെംഗളൂരു :ചന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ കേസ്.

ഹൈന്ദവ സംഘടന നേതാക്കളുടെ പരാതിയിൽ ബഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസാണ് കേസെടുത്തത്.

സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ നടൻ കഴിഞ്ഞ ദിവസമിട്ട പോസ്റ്റ് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാരിക്കേച്ചർ പ്രകാശ് രാജ് പങ്കുവെച്ചത്.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നടൻ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെയാണ് പരിഹസിക്കുന്നതെന്നായിരുന്നു പ്രധാന വി​മ​ർ​ശ​നം.

തുടർന്ന് വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.

ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ അ​മേ​രി​ക്ക​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി നീ​ൽ ആം​സ്ട്രോ​ങ്ങി​ന്റെ കാ​ല​ഘ​ട്ട​ത്തി​ലെ ത​മാ​ശ​യെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു മു​ൻ ട്വീ​റ്റെ​ന്നായിരുന്നു വിശദീകരണം.

‘വെ​റു​പ്പ് പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ വെ​റു​പ്പ് മാ​ത്ര​മേ കാ​ണൂ, കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള ചാ​യ​ക്ക​ട​ക്കാ​ര​നെ​യാ​ണ് ഉ​​ദ്ദേ​ശി​ച്ച​ത്’, പ്രകാശ് രാജ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
[masterslider id="10"]

Related posts