നഗരത്തിൽ വാടകയെ ചൊല്ലി തർക്കം; വീട്ടുടമസ്ഥയെ ആക്രമിച്ച് വാടകക്കാരന്റെ മകൻ

death

ബംഗളൂരു: ബംഗളൂരുവിൽ വാടക പണം ചോദിച്ച വീട്ടുടമസ്ഥയെ വാടകക്കാരന്റെ മകൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിച്ചു.

കഴിഞ്ഞ മാസം മുനേശ്വര നഗറിലാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.

ഇരയായ ശ്രീദേവി താമസിച്ചിരുന്ന കെട്ടിടം ഫയാസിന്റെതായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫയാസ് വിദേശത്തായതിനാൽ വാടകക്കാരനായ നസീറിൽ നിന്ന് വാടക വാങ്ങി ഫയാസിന് അയച്ചുകൊടുക്കുകയായിരുന്നു ശ്രീദേവി ചെയ്തിരുന്നത്.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

കഴിഞ്ഞ മാസവും പതിവുപോലെ ശ്രീദേവി നസീറിനോട് മൂന്ന് മാസത്തെ വാടക ചോദിച്ചു. വാടകയ്ക്ക് ശ്രീദേവി ഉറച്ചുനിന്നതോടെ നസീർ തന്റെ മകൻ സദ്ദാമിനെ വിവരം അറിയിച്ചു.

പ്രകോപിതനായ സദ്ദാം ശ്രീദേവിയുമായി വഴക്കിടുകയും സംഘർഷം രൂക്ഷമായതോടെ കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തു.

മുഖത്തും കൈയിലും മുറിവേറ്റ ശ്രീദേവിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബംഗളൂരു സൗത്ത് ഈസ്റ്റ് ലിമിറ്റിനു കീഴിലുള്ള ബന്ദേപാളയ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. അന്വേഷണങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിലെ ഈ റോഡുകളിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts