ബസിൽ തിങ്ങിനിറഞ്ഞ് യാത്രക്കാർ; ടിക്കറ്റ് നൽകാൻ സീറ്റിന് മുകളിൽ കയറി കെഎസ്ആർടിസി ബസ് കണ്ടക്ടർ

ബെംഗളൂരു: ബസിൽ യാത്രക്കാർ തിങ്ങിനിറഞ്ഞതിനാൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകാൻ പാടുപെട്ട് കെഎസ്ആർടിസി ബസ് കണ്ടക്ടർ.

റായ്ച്ചൂരിലെ ലിംഗാസൂരിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകുന്നതിനായി കണ്ടക്ടർ സീറ്റിന് മുകളിൽ കയറി നിൽക്കുന്ന നിസ്സഹമായ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മുദഗൽ-മുടേനൂർ റൂട്ടിലെ കെഎസ്ആർടിസി ബസിൽ യാത്രചെയ്യുന്ന ഒരു യാത്രക്കാരനാണ് വീഡിയോ പങ്കുവെച്ചത്.

കർണാടകയിൽ ശക്തി പദ്ധതി ആരംഭിച്ചതിന് ശേഷം കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായി. ശക്തി പദ്ധതി ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 16 കോടിയിലധികം സ്ത്രീ യാത്രക്കാർ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തത്.

  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ

ജൂലൈ നാലിന് 70 ലക്ഷം വനിതാ യാത്രക്കാർ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തു.

സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിൽ സർവീസ് നടത്തുന്ന ബിഎംടിസി ബസുകളിൽ ഏറ്റവും കൂടുതൽ സ്ത്രീ യാത്രക്കാരാണ് ഉണ്ടായിരുന്നത്, ശക്തി പദ്ധതി ആരംഭിച്ചതിന് ശേഷം 5 കോടിയിലധികം സ്ത്രീകൾ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

സർക്കാർ നടത്തുന്ന ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാമെന്ന കോൺഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ശക്തി പദ്ധതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ സ്കൂൾ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു
[masterslider id="10"]

Related posts