ബെഗളൂരു: നഗരത്തിലെ രണ്ട് പെട്ടിക്കടകളിൽ നിന്ന് വിൽപനയക്ക് വച്ചിരുന്ന ലഹരി കലർന്ന 100 കിലോഗ്രാം ചോക്ലേറ്റുകൾ പോലീസ് പിടികൂടി.
ഇരു കടകളിലും അനുഭവപ്പെടുന്ന തിരക്ക് ശ്രദ്ധയിൽ പെട്ടവർ പോലീസിന് വിവരം നൽകുകയായിരുന്നു.
സ്കൂൾ, കോളേജ് വിടുന്ന സമയങ്ങളിൽ കുട്ടികൾ ചോക്ലേറ്റുകൾക്ക് ഈ കടകളിൽ എത്തുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
കട ഉടമകൾക്ക് എതിരെ പോലീസ് കേസ് എടുത്തു. ചോക്ലേറ്റ് രാസ പരിശോധനക്ക് അയച്ചു. ഏത് തരം,എത്ര ലഹരി കലർത്തിയാണെന്ന് അറിയാനാണിത്.
നഗരത്തിൽ പുകയില ഉൽപന്നങ്ങൾ നിരോധം ലംഘിച്ച് 707 പേർക്ക് എതിരെ കഴിഞ്ഞ മാസം പുകയില വിരുദ്ധ നിയമത്തിൽ കേസെടുത്തു.
ആ പരിശോധനയിൽ ഉൾപ്പെടാത്ത കടകളിൽ നിന്നാണ് ലഹരി ചോക്ലേറ്റുകൾ പിടികൂടിയത്.
ഇതിെൻറ ഉത്ഭവ കേന്ദ്രം, വിപണന ശൃംഖല തുടങ്ങിയവ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
മയക്കുമരുന്ന് മാഫിയകളുടെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ജയിൻ പറഞ്ഞു.
കാമ്പസുകൾ കേന്ദ്രീകരിച്ച് വന്തോതിൽ മയക്കുമരുന്ന് വിപണനവും ഉപയോഗവും നടക്കുന്നതിനെതിരെ പോലീസ് ജാഗ്രത പുലർത്തുന്നുണ്ട്.
കുട്ടികളെ ഇളം പ്രായത്തിൽ ലഹരിക്കടിമയാക്കാനുള്ള റാക്കറ്റ് സജീവമാണ്.
കാമ്പസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഈ വർഷം 130 കിലോഗ്രാം കഞ്ചാവും 550 ഗ്രാം രാസ മയക്കുമരുന്നുകളും പോലീസ് പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.