കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം കുഴൽക്കിണറ്റിൽ കണ്ടെത്തി

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. ആലണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്.

12 വയസ്സുള്ള പെൺകുട്ടി ജൂലൈ 15 ന് വീട്ടിൽ നിന്ന് പോയത്, അടുത്ത് താമസിക്കുന്ന ബന്ധുക്കളെ സന്ദർശിച്ച് മടങ്ങിവരുമെന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു. അന്നുമുതൽ പെൺകുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് പരാതി.

  കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; നിരവധി പേർക്ക് പരുക്ക്, സർവീസുകൾ നിർത്തിവെച്ചു

തിങ്കളാഴ്ച നാട്ടുകാരാണ് പെൺകുട്ടിയുടെ മൃതദേഹം ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കുഴൽക്കിണറ്റിൽ കണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കിണറ്റിൽ തള്ളിയതായാണ് സംശയിക്കുന്നത്.

പ്രതിയെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല, മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. നിലവിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts