ഭർത്താവ് ഭാര്യയുടെ അനുവാദമില്ലാതെ ഭക്ഷണത്തിൽ തക്കാളി ഇട്ടു; ഭാര്യ വീട് വിട്ട് പിണങ്ങി പോയി

ന്യൂഡൽഹി: കുതിച്ചുയരുന്ന വിലയിൽ, തക്കാളി ദുരിതം എല്ലാ ഇടത്തരം കുടുംബങ്ങളെയും കീഴടക്കി.  അത്തരത്തിലുള്ള ഒരു കഥയാണ് മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിൽ നിന്നുള്ള സന്ദീപ് ബർമന്റെത്. തന്നോട് ആലോചിക്കാതെ ഭക്ഷണത്തിൽ തക്കാളി ഉപയോഗിച്ചതിന് ഭാര്യ ആരതി ബർമൻ അവരുടെ വീട് വിട്ടുപോയെന്നാണ് ഭർത്താവിന്റെ പരാതി.

ഒരു ഓൺലൈൻ റിപ്പോർട്ട് പ്രകാരം ആരതി തന്റെ മകളെയും കൂട്ടി ഉമരിയയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഫുഡ് സർവീസ് നടത്തുന്ന സന്ദീപ് ഭാര്യയോട് ചോദിക്കാതെ തക്കാളി ഭക്ഷണത്തിൽ ചേർത്തതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്ന് പറയപ്പെടുന്നു. സന്ദീപ് തക്കാളി ഉപയോഗിക്കരുതെന്ന് ആരതി പറഞ്ഞിരുന്നു. എന്നാൽ തന്നോട് ചോദിക്കാതെ രണ്ട് തക്കാളി അധികമായി കറിയിൽ ചേർത്തതാണ് ഭാര്യയെ ചൊടിപ്പിച്ചത്.

  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത

ഭാര്യ ആരതി വീട്ടിൽ നിന്നും പോയതിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് ഭാര്യയെ കണ്ടെത്തണമെന്ന് വ്യക്തമാക്കി പരാതി നൽകിയതോടെയാണ് വിവരം പുറത്തുവന്നത്. തർക്കം രൂക്ഷമായതോടെ യുവതി മക്കളെയുമായി വീട്ടിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു.

  സിൽക്ക് ബോർഡിന് 'ശാപമോക്ഷം' ഇതാ"; ഇനി 'പറന്നു' പോകാം; ഡബിൾ ഡെക്കർ ഫ്ലൈഓവർ തുറക്കാൻ ദിവസങ്ങൾ മാത്രം!

ഭാര്യയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ലെന്നും ഭാര്യയെ കണ്ടെത്താൻ സഹായിക്കണമെന്നും യുവാവ് പ്രദേശത്തെ പോലീസ് സ്റ്റേഷനിലെത്തി വ്യക്തമാക്കി. യുവാവ് പരാതി നൽകിയതായി മുതിർന്ന പോലീസ് സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധിക വാടക തർക്കത്തിൽ രക്തച്ചൊരിച്ചിലിൽ; വീട്ടുടമയ്ക്കും വാടകക്കാർക്കുമെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us