ഡെക്കാൻ കൾചറൽ സൊസൈറ്റിയുടെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു :ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ വാർഷിക പൊതു യോഗം നടന്നു.പ്രസിഡന്റ് സതീഷ് തോട്ടശ്ശേരി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജി. ജോയ് പ്രവർത്തന റിപ്പോർട്ടും ഖജാൻജി വി. സി. കേശവ മേനോൻ കണക്കുകളും അവതരിപ്പിച്ചു. സെപ്റ്റംബർ  30,  ഒക്ടോബർ 01 തിയ്യതികളിലായി സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കലാ കായിക മത്സരങ്ങളും  സാഹിത്യ സാംസ്കാരിക പരിപാടികളും കോർത്തിണക്കിക്കൊണ്ട്  നടത്തുവാൻ തീരുമാനിച്ചു.
പുതിയ ഭാരവാഹികളായി സതീഷ് തോട്ടശ്ശേരി (പ്രസിഡണ്ട് ) ടി. കെ. കെ. നായർ (വൈസ് പ്രസിഡന്റ്) ജി. ജോയ് (സെക്രട്ടറി) ജി. രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി ) വി. സി. കേശവ മേനോൻ (ട്രെഷറർ ) പി. ആർ. ഡി. ദാസ് (ഇന്റേണൽ ഓഡിറ്റർ )കെ. രാജേന്ദ്രൻ  (ഓർഗനൈസിംഗ്  സെക്രട്ടറി ) പി. ഉണ്ണികൃഷ്ണൻ  ( പ്രോഗ്രാം  കമ്മിറ്റി  ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.
വനിതാ വിഭാഗം ചെയർ പേഴ്സൺ ആയി പ്രസന്ന പ്രഭാകർ, വൈസ്  ചെയർ പേഴ്സൺ ആയി ജലജ രാമചന്ദ്രൻ എന്നിവരെയും തിരഞ്ഞെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം കൊടുമുടിയിൽ: സ്പെയിനും അർജന്റീനയും നേർക്കുനേർ വരുന്ന ഫിഫ ലോകകപ്പ് ഫൈനലിനെ വരവേൽക്കാൻ ഐടി നഗരം ഒരുങ്ങി.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts