ഏഴ് കുട്ടികളുമായി സ്കൂട്ടറിൽ ; യുവാവ് അറസ്റ്റിൽ 

മുംബൈ: സ്കൂട്ടറിൽ ഏഴ് കുട്ടികളെയും കയറ്റി അപകടകരമാം വിധം യാത്ര ചെയ്തയാൾ അറസ്റ്റിലായി.

മുനവ്വർ ഷാ എന്നയാളാണ് അറസ്റ്റിലായതെന്ന് മുംബൈ പോലീസ് അറിയിച്ചു.

അപകടകരമായ യാത്രയുടെ ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തുകയും മുബൈ പോലീസിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയുമായിരുന്നു.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് അറസ്റ്റ് നടപടിയുണ്ടായത്.

സ്കൂട്ടറിലുണ്ടായിരുന്നവരിൽ നാലു കുട്ടികൾ മുനവ്വറിന്‍റെ മക്കളും മൂന്ന് പേർ അയൽവാസിയുടെ മക്കളുമായിരുന്നു.

മുൻവശത്ത് രണ്ട് കുട്ടികൾ നിന്നും, മൂന്ന് പേർ പിറകിൽ ഇരുന്നും, രണ്ടു കുട്ടികളെ ക്രാഷ് ഗാർഡിൽ നിർത്തിയുമായിരുന്നു മുനവ്വറിന്‍റെ യാത്ര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴ കനത്തു, സഹായികൾ ഓടിയെത്തി; വേദിയിൽ കിച്ച സുദീപ് എടുത്ത നിലപാട് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts