നന്ദിനി പാലിന്റെ വില ലിറ്ററിന് 5 രൂപ വർധിപ്പിക്കാൻ ആവശ്യം ശക്തമാകുന്നു

ബെംഗളൂരു: കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലിന് ലിറ്ററിന് 5 രൂപയോളം കൂറ്റൻ സർക്കറിനോട് ശുപാർശ ചെയ്തതായി സഹകരണ മന്ത്രി കെ.എൻ.രാജണ്ണ. ദക്ഷിണേന്ത്യയില്‍ പാലിന് ഏറ്റവും വില കുറവ് കർണാടകയിലാണ്. നിലവിൽ കർഷകർക്ക് കുറഞ്ഞ വിലയാണ് ലഭിക്കുന്നത്.

മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതിന് ശേഷമാകും അന്തിമ തീരുമാനം എടുക്കുക എന്നും മന്ത്രി പറഞ്ഞു. ഉയർന്ന സംഭരണവില കാരണം പാൽ വില ലീറ്ററിന് 5 രൂപ വർധിപ്പിക്കണമെന്ന് ഈ മാസം ആദ്യം കെഎംഎഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു . സംസ്ഥാനത്തെ 15 പാൽ യൂണിയനുകളും പ്രതിദിനം 15 ലക്ഷം രൂപയുടെ നഷ്ടം നേരിടുന്നതായി കെഎംഎഫ് അറിയിച്ചു.

  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ

എല്ലാ പാൽ യൂണിയനുകളും പാൽ വില ലിറ്ററിന് 5 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് . വില വർധിപ്പിക്കുന്നതിനു പുറമേ, ഗുണമേന്മയുള്ള പാലും തൈരും നെയ്യും ഉപഭോക്താക്കൾക്ക് എത്തിക്കുന്നതിന് ഞങ്ങൾ മുൻഗണന നൽകും,” നായിക് കൂട്ടിച്ചേർത്തു.

നന്ദിനിയുടെ വികസനത്തിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സഹകരണ മന്ത്രി കെ എൻ രാജണ്ണ കെ എൻ രാജണ്ണ ബുധനാഴ്ച പറഞ്ഞു. പാൽ ഉൽപാദനത്തിലും അതിന്റെ വിലയിലും സർക്കാർ ശ്രദ്ധ ചെലുത്തും. സംസ്ഥാനത്ത് പാലുൽപ്പാദനം കുറവാണ്, അത് വർധിപ്പിക്കണം-രാജണ്ണ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേകെയറുകളിലെ കുഞ്ഞുങ്ങൾക്ക് പീഡനം: ആശങ്കയോടെ മാതാപിതാക്കൾ; സുരക്ഷ ഉറപ്പാക്കാൻ ന​ഗരത്തിൽ പുതിയ മുൻകരുതലുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
[masterslider id="10"]

Related posts