ബെംഗളൂരു: പാവപ്പെട്ടവർക്ക് ഭക്ഷണം നൽകിയതിന് ചോദ്യം ചെയ്ത് ഹോട്ടൽ ഉടമകൾ. സർജാപുര റോഡിൽ പുതുതായി തുറന്ന ഹോട്ടലിന്റെ ഉടമയും ജീവനക്കാരും ചേർന്നാണ് എംഎൻസിയുടെ വൈസ് പ്രസിഡന്റായ ഗൗരവ് ഗുപ്ത ( 46 ) യെയും അദ്ദേഹത്തിന്റെ പ്രായപൂർത്തിയാകാത്ത മകനെയും ഭീഷണിപ്പെടുത്തുന്നതായി റിപ്പോർട്ട്. സർജാപുര റോഡിലെ വിപ്രോ ഓഫീസിന് സമീപമുള്ള ചേരിയിൽ ധ്യാൻ ഫൗണ്ടേഷൻ നാല് വർഷമായി എല്ലാ ശനിയാഴ്ചകളിലും 100-ലധികം പാവപ്പെട്ട ആളുകൾക്ക് സൗജന്യ ഭക്ഷണം നല്കിവരുന്നതായി സർജാപുര റോഡിലെ സലാർപുരിയ സെനോറിറ്റ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന പരാതിക്കാരനായ ഗൗരവ് ഗുപ്ത പറഞ്ഞു.
ഇത് അവരുടെ ബിസിനസിനെ ബാധിക്കുമെന്ന് ആരോപിച്ച് ഏപ്രിലിൽ, ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെയും അവിടെനിന്നും വാഹനം മാറ്റണമെന്നും പറഞ്ഞു ഹോട്ടൽ ജീവനക്കാർ കുടുംബത്തെ ഭീഷണിപ്പെടുത്തി, മേയ് മാസത്തിൽ, ഭക്ഷണം വിളമ്പുന്നതിനിടെ ഹോട്ടൽ മാനേജ്‌മെന്റ് അംഗങ്ങൾ പിതാവിനെ ശാരീരികമായി ആക്രമിക്കുകയും മകനെ പീഡിപ്പിക്കുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ബെല്ലാന്ദൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാനേജ്‌മെന്റിനെതിരെ എൻസിആർ രജിസ്റ്റർ ചെയ്ത് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വീണ്ടും സംഭവം ഉണ്ടായതിനെ തുടർന്ന് ഹോട്ടൽ ഉടമയെ താക്കീത് ചെയ്തു വിട്ടു.
പ്രശ്‌നത്തോട് അനുബന്ധിച്ച് ഇരുവിഭാഗത്തെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. സാമൂഹിക സേവന പ്രവർത്തനങ്ങൾ തടയാൻ ഹോട്ടൽ ഉടമയ്‌ക്ക് അധികാരമില്ലാത്തതിനാൽ പ്രശ്‌നം സൃഷ്‌ടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് അവരുടെ ബിസിനസിനെ ബാധിക്കുന്നതിനാൽ ഹോട്ടലിന്റെ പരിസരത്ത് നിന്ന് 20 മീറ്റർ അകലെ കുടുംബത്തിന് ഭക്ഷണം നൽകണമെന്ന് ഹോട്ടൽ ഉടമ ആവശ്യപ്പെടുന്നത്. ഈ പ്രശ്നം പരസ്പരം പരിഹരിക്കേണ്ടതുണ്ട് എന്നും ബെല്ലന്തൂർ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.