ബെംഗളൂരു: വൈസ് മെൻ ഇന്റർനാഷണൽ സൗത്ത് സെൻട്രൽ ഇന്ത്യ റീജിയണൽ കൺവെൻഷൻ ‘പനാഷ് 2023’ ജൂൺ 17 ന് നടക്കും.
മത്തിക്കരെ ഗോകുലം ഗ്രാൻഡ് ഹോട്ടലിൽ വച്ചു നടക്കുന്ന സമ്മേളനത്തിന്റെ ചെയർമാനായി മുൻ റീജണൽ ഡയറക്ടർ ജോസ് മാണി, വൈസ് ചെയർമാനായി മുൻ റീജണൽ ഡയറക്ടർ കെ വി ജോസ്, കൺവീനറായി മുൻ റീജണൽ ഡയറക്ടർ ജേക്കബ് വർഗീസ്, ജോയിൻ കൺവീനറായി ശ്രീ എബ്രഹാം ചാക്കോ, കൺവെൻഷൻ സെക്രട്ടറിയായി ശ്രീ എബി ജോൺ, ജോയിൻ സെക്രട്ടറിയായി ശ്രീ സുമോജ് മാത്യു, ശ്രീ ശക്തിവേൽ, ട്രഷററായി ശ്രീ പി വി എൻ ബാലകൃഷ്ണൻ, ജോയിൻ ട്രഷററായി ശ്രീ കുര്യൻ വർഗീസ് , രക്ഷാധികാരി മാരായി ഡോക്ടർ കെ സി സാമുവൽ, ഫിലിപ്സ് കെ ചെറിയാൻ എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ റീജിയണൽ ഡയറക്ടർ ആയി വൈസ് മെൻ തോമസ്. ജെ. ബിജു ഇന്ത്യ ഏരിയ പ്രസിഡണ്ട് വൈസ്മെൻ വി. എ. എ. ഷുക്കൂർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമെറ്റെടുക്കും.
മുഖ്യാതിഥിയായി ഡി.ഐ.ജി. (സിആർപിഎഫ്) തോമസ് ജോബ് കെ., ഇന്ത്യ ഏരിയാ പ്രസിഡൻറ് ശ്രീ വി എ എ ഷുക്കൂർ, ഇന്ത്യ ഏരിയാ സെക്രട്ടറി ഡോ. ശ്രീഹരി, ഇൻറർനാഷണൽ കൗൺസിൽ മെമ്പർമാരായ അഡ്വക്കേറ്റ് നിരഞ്ജന ബിമൽ , ശ്രീ ഫിൽസൺ ലൂയിസ്സ് എന്നിവർ വിശിഷ്ട അതിഥികൾ ആയിരിക്കും
വൈസ് മെൻ സംഘടനയുടെ ഇന്റർനാഷണൽ, ഏരിയ, റീജിയൻ, ഡിസ്ട്രിക്ട് നേതാക്കൾ പങ്കെടുക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.