കേരളത്തിന്റെ അതിർത്തി വരെ സ്ത്രീകൾക്ക് സൗജന്യ യാത്ര

ബെംഗളൂരു: സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതിയായ ശക്തിയിൽ കേരളവുമായി അതിർത്തി പങ്കിടുന്ന റൂട്ടുകൾ കൂടി ഉൾപ്പെടുത്താനുള്ള നടപടിയുമായി കർണാടക ആർ.ടി.സി. ഗുണ്ടൽപേട്ട് – ബത്തേരി, മൈസൂരു – മാനന്തവാടി ഓർഡിനറി സർവീസുകളിൽ കർണാടക അതിർത്തി ചെക്ക് പോസ്റ്റ് വരെ സൗജന്യ യാത്ര ചെയ്യാം.

  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു

ബെംഗളൂരുവിൽ നിന്നും ഹൊസുർ, കണക്പുര, ആനേക്കൽ എന്നിവ ഉൾപ്പെടെ 19 റൂട്ടുകളിലാണ് യാത്ര സൗജന്യം ലഭ്യമാക്കുക. കാസർഗോഡ് ജില്ലയുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡയിലെ പുത്തൂർ – സുളള്യ, തമിഴ്നാടുമായി അതിർത്തിയുള്ള ചാമ്‌രാജ് നഗർ- താലവടി റൂട്ടുകളിലും സൗജന്യം ലഭിക്കും. ശക്തി സ്മാർട്ട് കാർഡ് രജിസ്‌ട്രേഷൻ സേവാസിന്ധു പോർട്ടലിൽ 15 ന് ആരംഭിക്കും

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts