റോഡപകടത്തിൽ ഫുഡ് ഡെലിവറി ബോയ് മരിച്ചു

ബെംഗളൂരു: റോഡ് അപകടത്തിൽ ഫുഡ് ഡെലിവറി ബോയ്ക്ക് ദാരുണ അന്ത്യം. കഴിഞ്ഞ ദിവസം ചരക്ക് ലോറിയിൽ ബൈക്ക് ഇടിച്ചുനടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹാലേഷ് 23 ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്. ഡിസി ഹള്ളിയിലെ താമസക്കാരനായ ഹാലേഷ് സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്നു.

  ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്

തിങ്കളാഴ്ച പുലർച്ചെ 1.30 ഓടെ ഹൊസൂർ റോഡിലെ ബൊമ്മനഹള്ളിയിൽ നിന്ന് സിൽക്ക് ബോർഡ് ജംഗ്ഷനിലേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയിലാണ് ബൈക്ക് ഇടിച്ചത്. രൂപേന അഗ്രഹാരയിൽ വെച്ച് ട്രക്ക് ഇടത്തോട്ട് തിരിയാൻ ശ്രമിക്കുന്നതിനിടെ വൺവേ സർവീസ് റോഡിന്റെ തെറ്റായ വശത്ത് നിന്നും ഹാലേഷ് കയറിവന്നതോടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനുള്ള ശ്രമത്തിൽ അബദ്ധത്തിൽ ട്രക്കിൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ ഹാലേഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
[masterslider id="10"]

Related posts

Click Here to Follow Us