ഒരു എൽ.കെ.ജി വിദ്യാർത്ഥിയുടെ ഫീസ് രണ്ടു ലക്ഷം!രക്ഷിതാക്കള്‍ എന്‍ ആര്‍ ഐ ആണെങ്കില്‍ ട്യുഷന്‍ ഫീസ് ഇരട്ടിയാകും..സംഭവം ബെംഗളൂരുവില്‍ തന്നെ

ബെംഗളൂരു : നഗരത്തില്‍ ജീവിക്കുന്ന ഏതെങ്കിലും ഒരു കുട്ടികളുടെ രക്ഷിതാവിനോട്‌ ചോദിക്കുക നിങ്ങള്‍ ഏറ്റവും കൂടുതല്‍ തുക ചെലവാക്കുന്നത് എന്തിനു വേണ്ടി ആണ് എന്ന്.അവരുടെ ഉത്തരം “കുട്ടികളുടെ വിദ്യാഭ്യാസത്തിന്”എന്നായിരിക്കും.

അതെ വന്‍ നഗരങ്ങളില്‍  വിദ്യാഭ്യാസ മേഖലയോളം കച്ചവട വല്‍ക്കരിക്കപ്പെട്ട മറ്റൊരു മേഖലയില്ല എന്ന് പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തി ആവില്ല. അത് മുംബൈ ആയാലും ഡല്‍ഹി ആയാലും ചെന്നൈ ആയാലും നമ്മ ബെംഗളൂരു ആയാലും ഒന്ന് തന്നെ,സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ ഫീസ്‌ വര്‍ധന എന്നാ വിഷയത്തില്‍ ഇത് വരെ ഒരു സംസ്ഥാന സര്‍ക്കാറും കൈ വക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല.

  കടുത്ത ഉഷ്ണതരംഗത്തിൽ രാജ്യം; ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 95-ഉം ഇന്ത്യയിൽ, കർണാടകയിൽ നിന്ന് മൂന്ന് ജില്ലകൾ

പലപ്പോഴും എഞ്ചിനീയറിംഗ് ഫീസിനെക്കള്‍ കൂടുതല്‍ എല്‍ കെ ജിക്ക് ഫീസ്‌ വാങ്ങുന്ന സ്കൂളുകളും നമുക്ക് കാണാന്‍ കഴിയും ,ഇതുപോലെ ഉള്ള ഒരു സ്കൂളിന്റെ ഫീസ്‌ നിലവാരം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

നഗരത്തിലുള്ള ഒരു ക്രിസ്ത്യന്‍ മാനേജ്‌മന്റ്‌ ന്റെ വിദ്യാഭ്യസ സ്ഥാപനത്തില്‍ എല്‍ കെ ജി ക്ക് ഈടാക്കുന്നത് വെറും രണ്ടു ലക്ഷം രൂപ മാത്രം ..പല ഫീസുകള്‍ ആയി തരം തിരിച്ചു എഴുതിയിരിക്കുന്ന ലിസ്റ്റില്‍ ബില്ടിംഗ് ഫണ്ട്‌ എന്നാ രീതിയില്‍ 42500 രൂപയും ഇന്ഫ്രാസ്ട്രക്ചര്‍  ഡെവലപ്മെന്റ് ഫണ്ട്‌ എന്നാ രീതിയില്  62500 രൂപയും കാണിച്ചിരിക്കുന്നു.ഐ ഡി കാര്‍ഡ്‌ വില 265 രൂപ !

  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

തീര്‍ന്നില്ല കുട്ടിയുടെ രക്ഷിതാക്കള്‍ എന്‍ ആര്‍ ഐ ആണെങ്കില്‍ ട്യുഷന്‍ ഫീസ്‌ (39830 രൂപ) ഇരട്ടിയായി മാറുമത്രെ.ഇതെങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
[masterslider id="10"]

Related posts

Click Here to Follow Us