ബെംഗളൂരു : 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തിക്കാൻ പാർട്ടി പ്രവർത്തകരെ ആഹ്വാനം ചെയ്ത കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 135 സീറ്റുകൾ കോൺഗ്രസ് നേടിയതിൽ താൻ തൃപ്തനല്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. ബി.ജെ.പി.യെ ഭരണത്തിൽനിന്ന് പുറത്താക്കാൻ ലോക്‌സഭാതിരഞ്ഞെടുപ്പിൽ നന്നായി പോരാടണമെന്നും ശിവകുമാർ പറഞ്ഞു. മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 32-ാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘നിയമസഭാതിരഞ്ഞെടുപ്പിൽ 135 സീറ്റ് ലഭിച്ചെങ്കിലും സന്തോഷിക്കുന്നില്ല. അടുത്തലക്ഷ്യം ലോക്‌സഭാതിരഞ്ഞെടുപ്പാണ്. അതിനായി പോരാടണം. ബി.ജെ.പി.യെയോ ജെ.ഡി.എസിനെയോ കുറിച്ച് കോൺഗ്രസ് ആശങ്കപ്പെടുന്നില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽനിന്നുള്ള ആശയമുൾക്കൊണ്ട് സംസ്ഥാനത്തിന്റെ വികസനത്തിനും ക്ഷേമത്തിനുംവേണ്ടി പ്രവർത്തിക്കും. രാജ്യം ഞങ്ങളെ നോക്കുകയാണെന്ന് അറിയാം’’ -ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നുണ്ടെങ്കിലും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയ ഒട്ടേറെ കോൺഗ്രസ് നേതാക്കൾ തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബി.ജെ.പി.യിൽനിന്ന് ആരും തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.