പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി കോൺഗ്രസ്‌

ബെംഗളൂരു:കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തുവെന്നാരോപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് പരാതി നൽകി.

പാര്‍ടിയെ അപമാനിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രവൃത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.

കോണ്‍ഗ്രസിന്റെ ചരിത്രം ഭീകര പ്രവര്‍ത്തനത്തെയും ഭീകരരെയും പ്രീണിപ്പെടുത്തുന്നു എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. സര്‍ജികല്‍ സ്‌ട്രൈകുകളും ഭീകര പ്രവര്‍ത്തനങ്ങളും നടന്നപ്പോള്‍ രാജ്യത്തെ പ്രതിരോധ സേനയെ കോണ്‍ഗ്രസ് പാര്‍ടി ചോദ്യം ചെയ്തു. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ കഴിഞ്ഞദിവസം നടന്ന പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മതിൽ തകർന്ന് ഏഴുപേർ മരിച്ച സംഭവം: കരാറുകാരനെതിരെ വീഴ്ചയ്ക്ക് പോലീസ് കേസെടുത്തു

കോണ്‍ഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങള്‍ ഒരിക്കലും മറക്കില്ല. ഡെല്‍ഹി ബാട്‌ല ഹൗസ് ഏറ്റുമുട്ടല്‍ നടന്നപ്പോള്‍ ഭീകരവാദിയുടെ മരണം അറിഞ്ഞ് കോണ്‍ഗ്രസ് നേതാവ് കരഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭീകരവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നെന്ന് നിങ്ങള്‍ കണ്ടു. കോണ്‍ഗ്രസും ജെ ഡി എസും ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് പറഞ്ഞ മോദി അവര്‍ക്ക് കര്‍ണാടകയില്‍ ഒരിക്കലും നിക്ഷേപം വര്‍ധിപ്പിക്കാനോ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനോ കഴിയില്ലെന്നും പറഞ്ഞു.

  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!

ഭീകരവാദികളുടെ നട്ടെല്ല് തകര്‍ത്തത് ബി ജെ പിയാണ്. കര്‍ണാടകത്തെ നമ്പര്‍ വണ്‍ ആക്കുന്നതിന് സംസ്ഥാനം സുരക്ഷിതമായിരിക്കേണ്ടത് പ്രധാനമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തണ്ണിമത്തനല്ല വില്ലൻ, ഉള്ളിൽ ചെന്നത് മറ്റൊന്ന് ; മുംബൈയിലെ നാലംഗ കുടുംബത്തിന്റെ മരണത്തിൽ നടുക്കുന്ന വെളിപ്പെടുത്തൽ
[masterslider id="10"]

Related posts